‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണം’ പാട്ട്; സമൂഹമാധ്യമ സെൽ ചെയർമാനെ മാറ്റണമെന്ന് സുരേന്ദ്രൻ, വേണ്ടെന്ന് ജാവഡേക്കർ
തിരുവനന്തപുരം ∙ ബിജെപിയുടെ സമൂഹമാധ്യമ സെൽ ചെയർമാൻ എസ്.ജയശങ്കറിനെ മാറ്റണമെന്നു കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള പദയാത്രയുടെ പ്രചാരണ ഗാനത്തിൽ ‘അഴിമതിക്കു പേരുകേട്ട കേന്ദ്രഭരണം’ എന്ന വരികൂടി ഉൾപ്പെട്ടതു നാണക്കേടായ സാഹചര്യത്തിലാണു നീക്കം. Read Also:‘സഹോദരങ്ങൾ

തിരുവനന്തപുരം ∙ ബിജെപിയുടെ സമൂഹമാധ്യമ സെൽ ചെയർമാൻ എസ്.ജയശങ്കറിനെ മാറ്റണമെന്നു കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള പദയാത്രയുടെ പ്രചാരണ ഗാനത്തിൽ ‘അഴിമതിക്കു പേരുകേട്ട കേന്ദ്രഭരണം’ എന്ന വരികൂടി ഉൾപ്പെട്ടതു നാണക്കേടായ സാഹചര്യത്തിലാണു നീക്കം. അതേസമയം, വിഷയത്തിൽ നടപടി വേണ്ടെന്നും ഗാനത്തിലെ വരികൾ തെറ്റായി ഉപയോഗിച്ചത് അബദ്ധമായി കണ്ടാൽ മതിയെന്നും കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കർ എംപി പറഞ്ഞു. പാട്ട് പഴയതാണെന്നും യുപിഎ സര്‍ക്കാരിന് എതിരെ ഉപയോഗിച്ചതാണെന്നും ജാവേദക്കര്‍ പറഞ്ഞു.
Read Also: ‘സഹോദരങ്ങൾ തമ്മിൽ വഴക്ക്, ബാബു ഇടയ്ക്ക് ആത്മഹത്യഭീഷണി മുഴക്കും; ഞാൻ അധികം ഉണ്ടാകില്ലെന്ന് റഷീദ പറഞ്ഞിരുന്നു’
പ്രചാരണഗാനം വൈറലായതോടെ സമൂഹമാധ്യമ സെൽ കൺവീനറോടു സംസ്ഥാന പ്രസിഡന്റ് വിശദീകരണം തേടിയിരുന്നു. മുൻപു തിരഞ്ഞെടുപ്പിനായി തയാറാക്കിയ ഗാനത്തിലെ വരികൾ അബദ്ധത്തിൽ പുതിയ പ്രചാരണ ഗാനത്തില്‍ ഉൾപ്പെട്ടെന്നാണു ലഭിച്ച വിശദീകരണം. നേതാക്കളിൽ ഒരു വിഭാഗം ഇതിനോട് യോജിക്കുന്നില്ല. ബിജെപി നേതൃത്വത്തിലെ പടലപിണക്കങ്ങളുടെ ഭാഗമായാണ് പഴയഗാനത്തിലെ ഭാഗങ്ങൾ ഉൾപ്പെടുത്തിയതും മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതുമെന്ന് ഒരു വിഭാഗം നേതാക്കൾ പറയുന്നു.
സമൂഹമാധ്യമ മേധാവിയും സംസ്ഥാന േനതൃത്വവും തമ്മിൽ ആശയഭിന്നതകളുണ്ട്. പദയാത്ര തല്‍സമയം കാണിക്കുന്ന ബിജെപി കേരളം യുട്യൂബ് ചാനലിലൂടെയാണു ഗാനം പുറത്തുവന്നത്. വിവാദമായതോടെ ഗാനം ഒഴിവാക്കി. പദയാത്രയുടെ ഭാഗമായി 20ന് കോഴിക്കോട് മണ്ഡലത്തിൽ നടന്ന പരിപാടിയുടെ നോട്ടിസിലെ പരാമർശവും വിവാദമായിരുന്നു. എസ്‌സി, എസ്ടി നേതാക്കൾക്കൊപ്പം സുരേന്ദ്രൻ ഉച്ചഭക്ഷണം കഴിക്കും എന്നായിരുന്നു നോട്ടിസിൽ ഉണ്ടായിരുന്നത്. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നു.