പ്രധാനമന്ത്രി ബംഗാളിലേക്ക്; സന്ദേശ്ഖലിയിൽ ലൈംഗിക പീഡനത്തിന് ഇരയായ സ്ത്രീകളെ കാണും
കൊൽക്കത്ത∙ സന്ദേശ്ഖാലി വിഷയത്തെ തുടർന്നുണ്ടായ പശ്ചിമ ബംഗാളിലെ രാഷ്ട്രീയ കൊടുങ്കാറ്റിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളിൽ എത്തിയേക്കുമെന്നു വിവരം. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ലൈംഗികാരോപണങ്ങൾ ഉൾപ്പെടെ ഉന്നയിച്ച സ്ത്രീകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും.

കൊൽക്കത്ത∙ സന്ദേശ്ഖലി വിഷയത്തെ തുടർന്നുണ്ടായ പശ്ചിമ ബംഗാളിലെ രാഷ്ട്രീയ കൊടുങ്കാറ്റിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളിൽ എത്തിയേക്കുമെന്നു വിവരം. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ലൈംഗികാരോപണങ്ങൾ ഉൾപ്പെടെ ഉന്നയിച്ച സ്ത്രീകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. സന്ദേശ്ഖലിയിലെ ചില സ്ത്രീകളെ പ്രധാനമന്ത്രി കാണുമെന്നു ബിജെപി വൃത്തങ്ങൾ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബിജെപിയുടെ വനിതാ വിഭാഗത്തിന്റെ സുപ്രധാന യോഗത്തിനായി മാർച്ച് 6നു പ്രധാനമന്ത്രി ബംഗാളിൽ എത്തുന്നുണ്ട്.
സന്ദേശ്ഖലിയിലെ സ്ത്രീകളെ പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാക്കൾ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണം ഉയർന്നതോടെയാണ് പ്രദേശം ദേശീയശ്രദ്ധയാകർഷിക്കുന്നത്. അതേസമയം, സന്ദേശഖലിയിൽ പീഡനത്തിനിരയായ സ്ത്രീകളെ ദേശീയ മനുഷ്യവകാശ കമ്മിഷൻ സന്ദർശിക്കും. മനുഷ്യാവകാശ കമ്മിഷന്റെ പ്രത്യേക സംഘമാണ് സന്ദേശ്ഖലിയിലെത്തുന്നത്. സ്ത്രീകളെ സന്ദർശിച്ച ശേഷം കേസിന്റെ വിശദമായ റിപ്പോർട്ട് പൊലീസിനോട് തേടുകയും ചെയ്യും. ദേശീയ പട്ടികവർഗ കമ്മിഷന്റെ മൂന്നംഗ സംഘം സന്ദേശ്ഖലി സന്ദർശിച്ച് പ്രദേശവാസികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.