സ്വരാജിനും വിജിനും എതിരെ കേസെടുക്കണം: കമ്മിഷണർക്ക് പരാതി നൽകി ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ്
കോഴിക്കോട്∙ കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകം ആർഎസ്എസ്, ബിജെപി പ്രവർത്തകരുടെ തലയിൽ കെട്ടിവയ്ക്കാൻ നവ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം അഴിച്ചുവിട്ട നേതാക്കളുടെ പേരിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവൻ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. വ്യാജ വാർത്ത സൃഷ്ടിച്ച് നാട്ടിൽ കലാപാന്തരീക്ഷം സൃഷ്ടിച്ചുവെന്നു ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്, എം.വിജിൻ എംഎൽഎ തുടങ്ങിയവർക്കെതിരെയാണു പരാതി.

സത്യനാഥൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിലൂടെ ഗൂഢ ഉദ്ദേശ്യത്തോടെ ആർഎസ്എസ്, ബിജെപി പ്രവർത്തകരാണു കൊലപാതകത്തിനു പിന്നിലെന്നു വ്യാപകമായി പ്രചരിപ്പിച്ചു നാട്ടിലുടനീളം കലാപങ്ങൾക്ക് ആഹ്വാനം കൊടുത്തുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ഇവരുടെ പ്രതികരണങ്ങൾ ആർഎസ്എസിനും ബിജെപിക്കും എതിരെ ജില്ലയിലുടനീളം കൊലവിളി പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായി. പ്രതി പൊലീസിനു മുന്നിൽ കീഴടങ്ങിയ ശേഷവും നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുന്നതിനായി സ്വരാജും വിജിനും ശ്രമം നടത്തിയെന്നാണ് ആക്ഷേപം. ഇവർക്കെതിരെ ഐടി നിയമപ്രകാരവും ഐപിസി നിയമപ്രകാരവും ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.