കൊയിലാണ്ടി ∙ സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പി.വി.സത്യനാഥനെ (66) വെട്ടിക്കൊലപ്പെടുത്തി. വ്യാഴാഴ്ച രാത്രി 10നാണ് സംഭവം. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള

കൊയിലാണ്ടി ∙ സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പി.വി.സത്യനാഥനെ (66) വെട്ടിക്കൊലപ്പെടുത്തി. വ്യാഴാഴ്ച രാത്രി 10നാണ് സംഭവം. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊയിലാണ്ടി ∙ സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പി.വി.സത്യനാഥനെ (66) വെട്ടിക്കൊലപ്പെടുത്തി. വ്യാഴാഴ്ച രാത്രി 10നാണ് സംഭവം. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെ ക്ഷേത്രത്തിനു സമീപത്തുനിന്നാണു വെട്ടേറ്റത്. ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ആക്രമണവുമായി ബന്ധപ്പെട്ടു പെരുവട്ടൂർ പുറത്താന സ്വദേശി അഭിലാഷ് (33) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാൾ മുൻ സിപിഎം പ്രവർത്തകനാണെന്നും ആക്രമണത്തിനു കാരണം വ്യക്തിവിരോധമാണെന്നും പൊലീസ് പറ‍ഞ്ഞു. മുൻ ബ്രാഞ്ച് കമ്മറ്റി അംഗവും നഗരസഭയിലെ താൽക്കാലിക ഡ്രൈവറുമാണ് അഭിലാഷ്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തു.  കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പൊലീസ് പറഞ്ഞു.

അഭിലാഷ്
ADVERTISEMENT

Read also: ‘ലൈവിനിടെ ജനറേറ്റർ കേടായപ്പോൾ യൂട്യൂബിൽനിന്ന് പാട്ടെടുത്തു’: ബിജെപി മലപ്പുറം സോഷ്യൽ മീഡിയ ടീം

സത്യനാഥന്റെ പുറത്തും കഴുത്തിലും വെട്ടേറ്റതായി പൊലീസ് പറഞ്ഞു. ആക്രമണസമയം സത്യനാഥന്റെ ഭാര്യയും മക്കളും ഉത്സവപ്പറമ്പിലുണ്ടായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സിഐ മെൽവിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി.

പി.മോഹനൻ, കെ.കെ.ദിനേശൻ, ടി.കെ.ചന്ദ്രൻ, എം.പി.ഷിബു എന്നിവർ ആശുപത്രിയിൽ

സത്യനാഥന്റെ ഭാര്യ: ലതിക. മക്കൾ: സലിൽനാഥ്, സെലീന. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ അരിക്കുളം, കീഴരിയൂർ, കൊയിലാണ്ടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി എന്നിവിടങ്ങളിൽ സിപിഎം ഹർത്താൽ ആചരിക്കും.

English Summary:

CPM local secretary murdered in Kozhikode