വനംവകുപ്പിന്റെ മേഖലാ ആസ്ഥാന മന്ദിര നിർമാണം: ചൊവ്വാഴ്ച വരെ മരങ്ങൾ വെട്ടരുത്, നിർദേശം നൽകി ഹൈക്കോടതി
കൊച്ചി∙ വനംവകുപ്പിന്റെ മേഖലാ ആസ്ഥാന മന്ദിരവും ഉദ്യോഗസ്ഥർക്കുള്ള താമസസ്ഥലവും അടക്കം നിര്‍മിക്കുന്നതിനു വൻമരങ്ങളടക്കം 53 എണ്ണം വെട്ടാനുള്ള നീക്കത്തിന്റെ ഭാവി എന്താകും? എന്തായാലും ചൊവ്വാഴ്ച വരെ മരങ്ങള്‍ വെട്ടിമാറ്റരുതെന്നു നിര്‍ദേശം നല്‍കി സംഭവത്തില്‍ വിശദീകരണം തേടിയിരിക്കുകയാണു ഹൈക്കോടതി. സാമൂഹിക വനവത്ക്കരണ വിഭാഗത്തിനു വേണ്ടിയാണ് ഈ മരങ്ങള്‍ വെട്ടുന്നതെന്നാണ് ഇതിലെ വൈരുധ്യം.

Read Also: ബേലൂർ മഖ്ന ഇന്നും കർണാടക വനത്തിൽ; രാത്രി പട്രോളിങ് തുടരും
സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ കീഴില്‍ ഇടപ്പള്ളിയിലെ മണിമല റോഡിലുള്ള അപൂർവ ചെറുവനത്തിലെ മരങ്ങൾ വെട്ടാൻ കൊച്ചി മേയറുടെ അധ്യക്ഷതയിലുള്ള ‘ട്രീ കമ്മിറ്റി’ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഇവിടെ 93 സെന്റിലാണ് ആഞ്ഞിലി, പന, മഹാഗണി, തേക്ക് തുടങ്ങി ഒട്ടേറെ വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞ ചെറുവനമുള്ളത്. ഇവിടെയാണു സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ ആസ്ഥാന മന്ദിരം, ലെയ്സൺ ഓഫിസ്, ഉദ്യോഗസ്ഥർക്കുള്ള താമസസൗകര്യങ്ങള്‍ അടക്കം ഇന്റഗ്രേറ്റഡ് ഫോറസ്റ്റ് കോംപ്ലക്സ് നിര്‍മിക്കാന്‍ വനംവകുപ്പ് ഒരുങ്ങുന്നത്. ഇതിനു പക്ഷേ ഇവിടെയുള്ള 53 മരങ്ങൾ മുറിക്കണം. പരിസ്ഥിതി സംഘടനകള്‍ അടക്കം എതിര്‍പ്പുയർത്തിയെങ്കിലും കഴിഞ്ഞ ദിവസം ട്രീ കമ്മിറ്റി മരങ്ങൾ വെട്ടിമാറ്റാൻ അനുമതി നൽകി.
ഇതിനെതിരെ അഭിഭാഷകനായ മൻസൂർ ബി.എച്ച്. ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഇന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബന്ധപ്പെട്ട കക്ഷികളില്‍നിന്നു വിശദീകരണം തേടി. കേസ് വീണ്ടും പരിഗണിക്കുന്ന ചൊവ്വാഴ്ച വരെ മരങ്ങള്‍ മുറിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതല്ലാതെ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ വേറെ ഭൂമിയില്ല എന്നാണു വനംവകുപ്പിന്റെ നിലപാട്.