‘നിന്നെ ഞാൻ കൊല്ലുമെടാ...’: അക്യുപംക്ചർ ചികിത്സകനു നേരെ ആക്രോശിച്ച് നയാസ്, പിടിച്ചുമാറ്റി പൊലീസ് – വിഡിയോ
തിരുവനന്തപുരം∙ വീട്ടിൽ സുഖപ്രസവത്തിനു ശ്രമിച്ച യുവതിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവത്തിൽ, അക്യുപംക്ചർ ചികിത്സകൻ ശിഹാബുദ്ദീനെതിരെ പൊലീസ് സ്റ്റേഷനിൽവച്ച് കൊലവിളി മുഴക്കി യുവതിയുടെ ഭർത്താവ് നയാസ്. ശിഹാബുദ്ദീനെ തെളിവെടുപ്പിനായി നേമം പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് അവിടെയുണ്ടായിരുന്ന നയാസ് വധഭീഷണി മുഴക്കി പാഞ്ഞടുത്തത്. പൊലീസ് ഇടപെട്ടാണ് ശിഹാബുദ്ദീനെ രക്ഷപ്പെടുത്തിയത്.

അതേസമയം, പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ നേമം പൊലീസ് ശിഹാബുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി. അക്യുപംക്ചർ ചികിത്സകനായ ശിഹാബുദ്ദീൻ പറഞ്ഞിട്ടാണ് ഭാര്യ ഷമീറ ബീവിയെ ആശുപത്രിയിലേക്കു മാറ്റാതിരുന്നതെന്നു നയാസ് മൊഴി നൽകിയിട്ടുണ്ട്. ഷമീറയെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടെന്നു ശിഹാബുദ്ദീൻ പറഞ്ഞുവെന്നാണു മൊഴി. ഷമീറയ്ക്കു മറ്റു ചികിത്സകൾ നൽകാനുള്ള ശിഹാബുദ്ദീന്റെ ശ്രമം താൻ തടഞ്ഞതായും നയാസ് പൊലീസിനോടു പറഞ്ഞു.
ആശുപത്രിയിൽ ചികിത്സ തേടാതെ വീട്ടിൽ സുഖപ്രസവത്തിനു ശ്രമിച്ച പാലക്കാട് സ്വദേശിയായ വീട്ടമ്മ ഷമീറ ബീവി(36) കഴിഞ്ഞ ദിവസമാണ് അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചത്. നവജാത ശിശുവും മരിച്ചിരുന്നു. ഇതിനു പിന്നാലെ, ഷമീറയ്ക്ക് ആധുനിക ചികിത്സ ലഭ്യമാക്കാതിരുന്ന ഭർത്താവ് പൂന്തുറ സ്വദേശി നയാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷമീറയ്ക്ക് അക്യുപംക്ചർ ചികിത്സയാണ് നൽകിയതെന്ന ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, ബീമാപള്ളിയിൽ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെ ഇന്ന് കസ്റ്റഡിയിലെടുത്തിരുന്നു.
ഇയാളെ നേമം പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴാണ് അവിടെയുണ്ടായിരുന്ന നയാസ് ക്രുദ്ധനായി കൊലവിളി മുഴക്കി പാഞ്ഞടുത്തത്. റിമാൻഡിലായിരുന്ന നയാസിനെ തെളിവെടുപ്പിനും ചോദ്യം ചെയ്യുന്നതിനുമായി കസ്റ്റഡിയിൽ ലഭിച്ചതിനെ തുടർന്നാണ് ഇന്ന് നേമം പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ‘നിന്നെ ഞാൻ കൊല്ലും’ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ശിഹാബുദ്ദീനു നേരെ നയാസിന്റെ ആക്രമണ ശ്രമം. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റി. നയാസിനെ പിന്നീട് ലോക്കപ്പിലേക്കു മാറ്റുകയും ചെയ്തു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നേമം പഴയകാരയ്ക്കാമണ്ഡപത്തിനു സമീപം തിരുമംഗലം ലെയ്നിലാണ് നയാസിന്റെ ഭാര്യ ഷമീറയും നവജാത ശിശുവും പ്രസവത്തിനിടെ മരിച്ചത്. നാട്ടുകാരുമായി കാര്യമായ ബന്ധമില്ലാതെ മാസങ്ങളോളമായി ഇവർ ഇവിടെ കഴിഞ്ഞുവരികയായിരുന്നു. പൂർണഗർഭിണിയായിട്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് നാട്ടുകാർ ആരോഗ്യ പ്രവർത്തകരെയും നേമം പൊലീസിനെയും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെയും വിവരമറിയിച്ചിരുന്നു. അവർ ഇടപെട്ടെങ്കിലും ഇവർ ആശുപത്രിയിൽ പോകാൻ തയാറായില്ല. ചൊവ്വാഴ്ച പ്രസവവേദന അനുഭവപ്പെട്ടിട്ടും ആശുപത്രിയിൽ പോയില്ല. ഇതിനിടെ അമിത രക്തസ്രാവമുണ്ടായി.
തുടർന്ന് ബോധരഹിതയായ ഇവരെ നാട്ടുകാർ ഇടപെട്ട് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കു മുൻപേ അമ്മയും കുഞ്ഞും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്നു സ്ഥലത്തെത്തിയ പൊലീസ് ഭർത്താവ് നയാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.