പൊലീസിന് വിവരം കൈമാറിയെന്ന് ആരോപണം; ഛത്തീസ്ഗഡിൽ 2 ഗ്രാമീണരെ കൊലപ്പെടുത്തി മാവോയിസ്റ്റുകൾ
റായ്‌പുർ∙ പൊലീസിനു വിവരം കൈമാറിയെന്ന് ആരോപിച്ച് ഛത്തീസ്ഗഡിൽ രണ്ടു ഗ്രാമീണരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി. ഒഡീഷ അതിർത്തിയോട് ചേർന്നുള്ള ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ ദുലേദ് ഗ്രാമത്തിലെ സോഡി ഹംഗ, മാധ്വി നന്ദ എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ഗ്രാമത്തിനു പുറത്താണ് മരിച്ചവരുടെ മൃതദേഹങ്ങൾ

റായ്‌പുർ∙ പൊലീസിനു വിവരം കൈമാറിയെന്ന് ആരോപിച്ച് ഛത്തീസ്ഗഡിൽ രണ്ടു ഗ്രാമീണരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി. ഒഡീഷ അതിർത്തിയോട് ചേർന്നുള്ള ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ ദുലേദ് ഗ്രാമത്തിലെ സോഡി ഹംഗ, മാധ്വി നന്ദ എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ഗ്രാമത്തിനു പുറത്താണ് മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
മാവോയിസ്റ്റുകളുടെ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പിഎൽജിഎ) കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. മരിച്ച ഇരുവരും പൊലീസ് ഇൻഫോർമർമാർ ആയി പ്രവർത്തിച്ചെന്നും അവരുടെ മരണത്തിന് കാരണക്കാർ ഛത്തീസ്ഗഡിലെ ബിജെപി സർക്കാരാണെന്നും പിഎൽജിഎ കുറ്റപ്പെടുത്തി.
ഫെബ്രുവരി 18ന് ഛത്തീസ്ഗഡിലെ ബിജാപുരിൽ ഓഫ് ഡ്യൂട്ടിയിലായിരുന്ന ഛത്തീസ്ഗഡ് സായുധ സേന (സിഎഎഫ്) കമ്പനി കമാൻഡറെ നക്സലൈറ്റുകൾ വെട്ടിക്കൊന്നിരുന്നു.