കോഴിക്കോട്∙ കൊല്ലപ്പെട്ട സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പി.വി.സത്യനാഥന്റെ (66) മൃതദേഹത്തിൽ ആഴത്തിലുള്ള 6 മുറിവുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. സത്യനാഥന്റെ കഴുത്തിലും നെഞ്ചിലുമാണു മുറിവുകളുള്ളത്. ആഴത്തിലേറ്റ മുറിവുകളാണു മരണകാരണമെന്ന് കോഴിക്കോട് മെഡിക്കൽ കോളജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കൊല്ലപ്പെട്ട സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പി.വി.സത്യനാഥന്റെ (66) മൃതദേഹത്തിൽ ആഴത്തിലുള്ള 6 മുറിവുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. സത്യനാഥന്റെ കഴുത്തിലും നെഞ്ചിലുമാണു മുറിവുകളുള്ളത്. ആഴത്തിലേറ്റ മുറിവുകളാണു മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ വച്ചായിരുന്നു പോസ്റ്റ്മോർട്ടം.

Read Also: അഭിലാഷ് എത്തിയത് കരുതിക്കൂട്ടി, പിറകിലൂടെ എത്തി വെട്ടിവീഴ്ത്തി; സത്യനാഥന്റെ വിയോഗം വിശ്വസിക്കാനാകാതെ നാട്

ADVERTISEMENT

സത്യനാഥന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്നു പൊലീസ് പറഞ്ഞു. കൊലയ്ക്ക് ഉപയോഗിച്ച ആയുധം എന്താണെന്നതിൽ വ്യക്തതയില്ല. ആയുധം കണ്ടെത്താൻ അന്വേഷണം തുടരുമെന്നും പൊലീസ് വ്യക്തമാക്കി. മഴു, സർജിക്കൽ ബ്ലെയ്‍ഡ് ഇവയിൽ ഒന്നു ഉപയോഗിച്ചാണു കൃത്യം നിർവഹിച്ചതെന്നാണു നിലവിലെ നിഗമനം. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലാണ് നിലവിൽ കേസ് അന്വേഷണം നടക്കുന്നത്. 

കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെയാണു സത്യനാഥനെ വെട്ടിക്കൊലപ്പെടുത്തിയത്. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെ ക്ഷേത്രത്തിന് സമീപത്തുവച്ചാണു സത്യനാഥന് വെട്ടേറ്റത്. പെരുവട്ടൂർ പുറത്താന സ്വദേശി അഭിലാഷാണു കൊലപാതകത്തിനു പിന്നിൽ. അണേല മുൻ ബ്രാഞ്ച് കമ്മിറ്റി അംഗവും കൊയിലാണ്ടി നഗരസഭാ മുൻ ചെയർപഴ്സന്റെ ഡ്രൈവറുമായിരുന്നു അഭിലാഷ്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു നിലവിലെ പൊലീസ് നിഗമനം. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT