ന്യൂഡ‍ൽഹി∙ കേന്ദ്രസർക്കാരും ചില സംസ്ഥാനങ്ങളും സമാധാനപരമായി പ്രതിഷേധിക്കാനുള്ള കർഷകരുടെ അവകാശങ്ങളെ തടയുകയാണെന്ന് ആരോപിച്ച് സുപ്രീംകോടതിയിൽ ഹർജി. സിഖ് ചേംബർ ഓഫ് കൊമേഴ്സാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. പൊലീസ് നടപടിയിൽ കേസെടുക്കണമെന്നും സാമൂഹിക മാധ്യമ അക്കൗണ്ടുകൾ റദ്ദാക്കരുതെന്നും ഹർജിയിലുണ്ട്.

ന്യൂഡ‍ൽഹി∙ കേന്ദ്രസർക്കാരും ചില സംസ്ഥാനങ്ങളും സമാധാനപരമായി പ്രതിഷേധിക്കാനുള്ള കർഷകരുടെ അവകാശങ്ങളെ തടയുകയാണെന്ന് ആരോപിച്ച് സുപ്രീംകോടതിയിൽ ഹർജി. സിഖ് ചേംബർ ഓഫ് കൊമേഴ്സാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. പൊലീസ് നടപടിയിൽ കേസെടുക്കണമെന്നും സാമൂഹിക മാധ്യമ അക്കൗണ്ടുകൾ റദ്ദാക്കരുതെന്നും ഹർജിയിലുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡ‍ൽഹി∙ കേന്ദ്രസർക്കാരും ചില സംസ്ഥാനങ്ങളും സമാധാനപരമായി പ്രതിഷേധിക്കാനുള്ള കർഷകരുടെ അവകാശങ്ങളെ തടയുകയാണെന്ന് ആരോപിച്ച് സുപ്രീംകോടതിയിൽ ഹർജി. സിഖ് ചേംബർ ഓഫ് കൊമേഴ്സാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. പൊലീസ് നടപടിയിൽ കേസെടുക്കണമെന്നും സാമൂഹിക മാധ്യമ അക്കൗണ്ടുകൾ റദ്ദാക്കരുതെന്നും ഹർജിയിലുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡ‍ൽഹി∙ കേന്ദ്രസർക്കാരും ചില സംസ്ഥാനങ്ങളും സമാധാനപരമായി പ്രതിഷേധിക്കാനുള്ള കർഷകരുടെ അവകാശത്തെ തടയുകയാണെന്ന് ആരോപിച്ച് സുപ്രീംകോടതിയിൽ ഹർജി. സിഖ് ചേംബർ ഓഫ് കൊമേഴ്സാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. പൊലീസ് നടപടിയിൽ കേസെടുക്കണമെന്നും സമൂഹമാധ്യമ  അക്കൗണ്ടുകൾ റദ്ദാക്കരുതെന്നും ഹർജിയിലുണ്ട്. 

നിരവധി കർഷക സംഘടനകൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനു പിന്നാലെ കേന്ദ്രസർക്കാർ ഭീഷണിപ്പെടുത്തുന്നതായും രാജ്യതലസ്ഥാനത്തേക്കുള്ള അതിർത്തികൾ അടച്ചതായും ഹർജിയിൽ ആരോപിക്കുന്നു. നിരവധി പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്തതായും സമൂഹമാധ്യമ അക്കൗണ്ടുകൾ കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്യുകയും റോഡുകളിൽ തടസം സൃഷ്ടിക്കുന്നതായും ഹർജിയിലുണ്ട്. 

ADVERTISEMENT

ദില്ലി ചലോ മാർച്ച് താൽക്കാലികമായി നിർത്തി. അതിർത്തിയിൽ തന്നെ തുടർന്നു കർഷകർ പ്രതിഷേധിക്കും. കൂടുതൽ കർഷകരെ അതിർത്തിയിലേക്ക് എത്തിക്കുമെന്നു നേതാക്കൾ അറിയിച്ചു. ദില്ലി ചലോ മാർച്ച് തുടരുന്ന കാര്യത്തിൽ അടുത്ത വ്യാഴാഴ്ച കർഷകസംഘടനകൾ അന്തിമതീരുമാനം എടുക്കും. 

അതിനിടെ കർഷകസമരത്തിനിടെ  ഖനൗരിയിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ശുഭ് കരൺ സിങ്ങിന്റെ (21) കുടുംബത്തിന് പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ച ഒരു കോടി രൂപ കുടുംബം നിരസിച്ചു. ‘‘ഞങ്ങളുടെ മകനു നീതി തേടുകയാണെന്നും പണവും ജോലിയും അവനു പകരമാവില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനാണ് പ്രഖ്യാപിച്ചത്. സഹോദരിക്ക് സർക്കാർ ജോലി നൽകുമെന്നും മരണത്തില്‍ ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി എക്‌സില്‍ അറിയിച്ചു. എന്നാൽ കർഷകൻ ശുഭ് കരൺ സിങ്ങിന്റെ മരണത്തിന് ഉത്തരവാദികളായവർക്ക് എതിരെ പഞ്ചാബ് സർക്കാർ കേസെടുക്കുന്നതുവരെ മൃതദേഹം സംസ്കരിക്കില്ലെന്ന് ‘ദില്ലി ചലോ’മാർച്ചിൽ ഭാഗമായ കർഷക നേതാക്കൾ പറഞ്ഞു. 

ADVERTISEMENT

ഖനൗരി അതിര്‍ത്തിയില്‍ ഇന്ന് ഒരു കര്‍ഷകന്‍ കൂടി മരിച്ചു. ബത്തിന്ദ ജില്ലയില്‍നിന്നുള്ള ദര്‍ശന്‍ സിങ് (62) ആണു മരിച്ചത്. ഇതോടെ ഡല്‍ഹി ചലോ മാര്‍ച്ചുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം അഞ്ചായി. വ്യാഴാഴ്ച രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ദര്‍ശന്‍ സിങ്ങിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്നു രാജ്യവ്യാപകമായി കർഷകർ കരിദിനം ആചരിക്കുകയാണ്.  വെടിയുണ്ടകൾ കൊണ്ട് കർഷകരുടെ ശബ്ദം അടിച്ചമർത്താൻ സർക്കാർ ശ്രമിക്കുകയാണെന്നു കർഷകർ കുറ്റപ്പെടുത്തി.  യുവകർഷകന്റെ മരണത്തിൽ ഉത്തരവാദികളായവർക്ക് എതിരെ ഐപിസി  302 ചുമത്തി കേസ് എടുക്കണമെന്ന് കർഷക നേതാവ് സർവൻ സിങ് പന്ദേർ പട്യാലയിൽ പറഞ്ഞു.

ADVERTISEMENT

കർഷകസമരത്തിന് നേതൃത്വം നൽകുന്ന നേതാക്കള്‍ക്കെതിരെയും പ്രതിഷേധക്കാര്‍ക്കെതിരെയും ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്താന്‍ ഹരിയാന പൊലീസ് തീരുമാനിച്ചെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിൽ ഇതുവരെ ഇത്തരം നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. കർഷകസമരത്തിനിടെ രണ്ടു പൊലീസ് ഉദ്യോഗസ്ഥർ മരിച്ചതായും അവർ പറഞ്ഞു.

കർഷകൻ കൊല്ലപ്പെട്ടതിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനും ആഭ്യന്തര മന്ത്രി അനിൽ വിജിനും എതിരെ കൊലക്കുറ്റം ചുമത്തണമെന്നും നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകണമെന്നും സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) ആവശ്യപ്പെട്ടിരുന്നു. കർഷകസമരത്തിൽ അണിചേരുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് ആവശ്യവുമായി എസ്‌കെഎം രംഗത്തെത്തിയത്.

രാജ്യത്തുടനീളമുള്ള 40 കർഷക യൂണിയനുകളെ പ്രതിനിധീകരിക്കുന്നതാണ് സംയുക്ത കിസാൻ മോർച്ച. 2020–21ൽ നടന്ന കർഷകപ്രക്ഷോഭത്തിൽ മുൻനിരയിൽനിന്ന സംഘടനയാണ് എസ്കെഎം. ഫെബ്രുവരി 26ന് ദേശീയതലത്തിൽ ട്രാക്ടർ മാർച്ചുകൾ സംഘടിപ്പിക്കുമെന്നും മാർച്ച് 14ന് ഡൽഹിയിലെ രാംലീല മൈതാനിയിൽ അഖിലേന്ത്യാ അഖില കിസാൻ മസ്ദൂർ മഹാപഞ്ചായത്ത് വിളിച്ചുകൂട്ടുമെന്നും അവർ പ്രഖ്യാപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രസർക്കാരിനെ കൂടുതൽ സമ്മർദത്തിലാക്കുന്നതാണ് പ്രഖ്യാപനം.

അതേസമയം, പഞ്ചാബ് പ്രദേശത്തേക്ക് നുഴഞ്ഞുകയറുകയും ബലപ്രയോഗം നടത്തുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തതിന് ഹരിയാന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് കർഷക നേതാക്കൾ ആവശ്യപ്പെട്ടു. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ബതിന്ദാ ജില്ലയിൽ നിന്നുള്ള ശുഭ്‌കരൺ സിങ്ങിനെ രക്തസാക്ഷിയായി അംഗീകരിക്കണമെന്നും അവർ സർക്കാരിനോട് ആവശ്യപ്പെട്ടു. .

കാർഷിക ഉൽപന്നങ്ങളുടെ താങ്ങുവില വർധന ഉൾപ്പെടെയുള്ള 12 ആവശ്യങ്ങളുമായി സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം), കിസാൻ മസ്ദൂർ മോർച്ച (കെഎംഎം) എന്നിവ ആഹ്വാനം ചെയ്ത ദില്ലി മാർച്ചിന്റെ കാര്യത്തിൽ ഇന്നു തീരുമാനമെടുക്കും. കർഷകന്റെ മരണത്തെത്തുടർന്ന് പ്രതിഷേധം 2 ദിവസം നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു. ഹരിയാന പൊലീസിന്റെ അതിക്രമത്തിൽ പഞ്ചാബിൽനിന്നുള്ള കർഷകൻ കൊല്ലപ്പെട്ടതോടെ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കവും രൂക്ഷമായി.

English Summary:

SKM joins stir, calls for highway rallies, mega meet in Delhi