കാസർകോട്∙ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ അശ്ലീല പദം ഉപയോഗിച്ച് നീരസം പ്രകടിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. കോൺഗ്രസിൽ ഇപ്പോൾ തെറിയേ വന്നിട്ടുള്ളൂവെന്നും അടുത്തത് അടിയാണെന്നും ഇ.പി പരിഹസിച്ചു. മുസ്‍ലിം ലീഗിനു 1962ൽ രണ്ടു സീറ്റുണ്ടായിരുന്നു. ഇപ്പോഴും അതു തന്നെ അവസ്ഥ. ഇങ്ങനെ ആട്ടും തുപ്പുമേറ്റ് പരിഹാസ്യരായി യുഡിഎഫിൽ തുടരണോ എന്ന കാര്യം ലീഗ് തന്നെയാണു തീരുമാനിക്കേണ്ടതെന്നും ജയരാജൻ അഭിപ്രായപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Read more at: സമരാഗ്‌നി വേദിയിൽ പേരുമാറി അമളി; സുധാകരനു പകരം സുരേന്ദ്രനെ സ്വാഗതം ചെയ്ത് ആന്റോ ആന്റണി– വിഡിയോ

ADVERTISEMENT

‘‘ആട്ടും തുപ്പുമേറ്റ് പരിഹാസ്യരായി കഴിഞ്ഞുകൂടണമോ എന്ന് മുസ്‍ലിം ലീഗ് ആലോചിക്കട്ടെ. അത് അവരുടെ കാര്യമാണ്. അത് ഞങ്ങളുടെ കാര്യമല്ല. തീർച്ചയായും മുസ്‍ലിം ലീഗ് ഇക്കാര്യം ചിന്തിക്കും. അതിന്റെ അണികൾ വല്ലാത്ത തോതിൽ ക്ഷുഭിതരാണ്. കോൺഗ്രസ് കാണിക്കുന്ന നെറികേടിന് എതിരായി മുസ്‍ലിം ലീഗ് അണികൾ ശക്തമായി പ്രതികരിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ പ്രതിഫലനമാണു നേതാക്കളിൽ കാണുന്നത്.

മുസ്‍ലിം ലീഗിന് 1962ൽ രണ്ടു സീറ്റുണ്ട്. ഇത് 2024 ആയി. ഇത്രയും കാലം ഈ രണ്ടു സീറ്റിൽ കഴിഞ്ഞുകൂടുന്നവർക്കു സ്വാഭാവികമായും കൂടുതൽ സീറ്റിനു യോഗ്യതയുണ്ടോ അതോ ഇല്ലേ? അവർ പരിഗണിക്കപ്പെടേണ്ടവരാണോ എന്നത് ആ മുന്നണിയുടെയും ലീഗിന്റെയും പ്രശ്നമാണ്. ഞങ്ങൾക്കു തോന്നുന്നത് ലീഗിനെ പരിഗണിക്കേണ്ടതാണ് എന്നാണ്. കാരണം, പത്തറുപതു വർഷമായി ഈ രണ്ടു സീറ്റുമായി നടക്കുന്നു. ആ പരിഹാസ്യത അവർ ചുമന്നുനടക്കണോ? അവർത്തന്നെ ആലോചിക്കട്ടെ.

ADVERTISEMENT

എൽഡിഎഫിന്റെ വാതിലുകൾ ഒരു പാർട്ടിക്കായും അങ്ങനെ തുറന്നുവയ്ക്കാറില്ല. പക്ഷേ, ജനങ്ങൾക്കു വേണ്ടി ഞങ്ങൾ ആ വാതിലുകൾ തുറന്നുവച്ചിട്ടുണ്ട്. ജനങ്ങൾ അതിലൂടെ ഒഴുകിവരുന്നുണ്ട്. ജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അതിലൂടെ വരാം.

കോൺഗ്രസിന്റെ മൃദുഹിന്ദുത്വത്തിന്റെ ഭാഗമാണ് യഥാർഥത്തിൽ ലീഗിനെ ഇങ്ങനെ ഒറ്റപ്പെടുത്തുന്നത്. അത് ആർഎസ്എസ് അജൻഡയുടെ ഭാഗമാണ്. അതുകൊണ്ട് മുസ്‍ലിം ലീഗ് ചിന്തിച്ചാൽ അവർക്കു നല്ലത്. എന്തായാലും ഈ കേരള രാഷ്ട്രീയത്തിൽ ഇടതുപക്ഷ മുന്നണി സുശക്തമാണ്. ഞങ്ങൾ ഒരു ടീമായി മുന്നോട്ടു കുതിക്കുകയാണ്. നിങ്ങളെല്ലാം കരുതുന്നതിനും അപ്പുറം വലിയ വിജയം ഞങ്ങൾ നേടും.

ADVERTISEMENT

തിരഞ്ഞെടുപ്പിനു മുൻപായി കോൺഗ്രസിന്റെ ജാഥ നടക്കുന്നില്ലേ? അത് ഒരു പാർട്ടിയായി നടത്തേണ്ട ജാഥയാണോ? അവിടേക്കു മുസ്‍ലിം ലീഗിനെ അടുപ്പിച്ചോ? അത് അവരുടെ സമീപനമാണ്. ആ സമീപനവുമായി ആലപ്പുഴയിൽ എത്തിയപ്പോൾ എന്തായി? നേതാക്കൻമാർ തമ്മിൽ ഇനി അടി നടക്കും. ഇപ്പോൾ തെറിയേ വന്നിട്ടുള്ളൂ. ഇനി അതിന് അപ്പുറം നടക്കും. അതാണ് കോൺഗ്രസ്. അതാണ് യുഡിഎഫ്. അത് മനസ്സിലാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നവർക്ക് ഇപ്പോൾ രക്ഷപ്പെടാം’’ – ജയരാജൻ പറഞ്ഞു.

English Summary:

EP Jayarajan Urges Muslim League to Reassess Coalition Following Insults

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT