വർക്കലയിൽ മൊബൈൽ ഫോണിനെച്ചൊല്ലി പൂജാരിമാർ തമ്മിൽ തർക്കം; മർദ്ദനമേറ്റ പൂജാരി മരിച്ചു
വർക്കല∙ തിരുവനന്തപുരം വർക്കലയിൽ പൂജാരിയെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ മറ്റൊരു പൂജാരി അറസ്റ്റിൽ. വർക്കല ചാരുവിള കനാൽ പുറമ്പോക്കിൽ താമസിക്കുന്ന നാരായണൻ (55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നൂറനാട് സ്വദേശി അരുൺ ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. മർദ്ദനം തടയാൻ ശ്രമിക്കുമ്പോൾ

വർക്കല∙ തിരുവനന്തപുരം വർക്കലയിൽ പൂജാരിയെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ മറ്റൊരു പൂജാരി അറസ്റ്റിൽ. വർക്കല ചാരുവിള കനാൽ പുറമ്പോക്കിൽ താമസിക്കുന്ന നാരായണൻ (55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നൂറനാട് സ്വദേശി അരുൺ ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. മർദ്ദനം തടയാൻ ശ്രമിക്കുമ്പോൾ പരുക്കേറ്റ നാരായണന്റെ ഭാര്യ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇരുവരും തമ്മിൽ മൊബൈൽ ഫോണിനെച്ചൊല്ലി ഉടലെടുത്ത വാക്കുതർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. നാരായണന്റെ വീടിനകത്തു വച്ചാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. തർക്കത്തിനിടെ നാരായണനെ മർദ്ദിച്ച് അവശനാക്കിയ അരുൺ, തൊട്ടടുത്തുള്ള തോട്ടിലേക്ക് എറിഞ്ഞു.
തോട്ടിലെ പാറക്കെട്ടിൽ തലയിടിച്ചു വീണ നാരായണന് ഗുരുതര പരുക്കേറ്റു. നാരായണനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി അരുണിനെ ഇന്നലെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി.