മൂന്നാം സീറ്റിന് മുസ്‍ലിം ലീഗിന് അർഹതയുണ്ടെന്ന് കെ.സി.വേണുഗോപാൽ; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം
ആലപ്പുഴ∙ മൂന്നാം സീറ്റ് ചോദിക്കാനുള്ള അർഹതയും അവകാശവും മുസ്‍ലിം ലീഗിനുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ‘‘ലീഗ് ഒരു സീറ്റുകൂടി ചോദിക്കുന്നതിൽ തെറ്റില്ല. ശക്തമായ മത്സരം നടത്തുന്നതിന് വേണ്ടി കൂട്ടായ തീരുമാനങ്ങളുമായി മുന്നോട്ട് പോകും. ചോദ്യങ്ങളും ചർച്ചകളുമുണ്ടാകും. പരസ്പരം വിട്ടുവീഴ്ച

ആലപ്പുഴ∙ മൂന്നാം സീറ്റ് ചോദിക്കാനുള്ള അർഹതയും അവകാശവും മുസ്‍ലിം ലീഗിനുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ‘‘ലീഗ് ഒരു സീറ്റുകൂടി ചോദിക്കുന്നതിൽ തെറ്റില്ല. ശക്തമായ മത്സരം നടത്തുന്നതിന് വേണ്ടി കൂട്ടായ തീരുമാനങ്ങളുമായി മുന്നോട്ടു പോകും. ചോദ്യങ്ങളും ചർച്ചകളുമുണ്ടാകും. പരസ്പരം വിട്ടുവീഴ്ച ചെയ്തുകൊണ്ടാണു മുന്നണി മുന്നോട്ടു പോകുക’’–കെ.സി.വേണുഗോപാൽ പറഞ്ഞു.
Read Also: മൂന്നാം സീറ്റ്: പോംവഴി ആയില്ല; നാളെ പരിഹാരമെന്ന് പ്രതീക്ഷ
കേന്ദ്രസർക്കാരിനെതിരെ കെ.സി.വേണുഗോപാൽ രൂക്ഷവിമർശനം ഉയർത്തി. ‘‘രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും നിൽക്കുമ്പോൾ ഒരു നടപടിയും എടുക്കാത്ത കേന്ദ്രസർക്കാർ, തിരഞ്ഞെടുപ്പ് വരുമ്പോൾ തട്ടിക്കൂട്ട് നടപടിയുമായി വന്നാൽ ജനം വിശ്വസിക്കില്ല. അന്നം തരുന്ന കൃഷിക്കാരെ വെടിവച്ചുകൊല്ലുന്ന സർക്കാരല്ലേ ഇത്. പാവപ്പെട്ട കർഷകന് സമരം ചെയ്യാനുള്ള അവകാശം പോലുമില്ല. കൃഷിക്കാരെ നേരിടാനായി മർദ്ദനോപകരണങ്ങൾ വങ്ങാനായി കോടിക്കണക്കിന് രൂപയാണു കേന്ദ്രസർക്കാർ ചെലവാക്കിയിരിക്കുന്നത്’’–കെ.സി.വേണുഗോപാൽ പറഞ്ഞു.
‘‘അജിത് പവാറിനെതിരെ 27000 കോടിയുടെ അഴിമതി, അശോക് ചവാന് എതിരെ ആദർശ് കുംഭകോണം അഴിമതി തുടങ്ങിയ ആരോപണങ്ങൾ ഉയർന്നു. ബിജെപിയിൽ ചേർന്നതോടെ അത് ക്ലീനായി. ബിജെപി വാഷിങ് മെഷീനാണ്. അതിനകത്ത് വീണാൽ എല്ലാം കഴുകി വൃത്തിയാക്കി കൊടുക്കും. ഈ രാജ്യത്തെ ഏകാധിപത്യത്തിലേക്കു പൂർണ്ണമായി കൊണ്ടുപോകാനുള്ള സമീപനം എന്തുവിലകൊടുത്തും ചെറുത്തുതോൽപ്പിക്കും’’–വേണുഗോപാൽ വിശദീകരിച്ചു.