‘അഭിപ്രായം പറയാൻ അവസരം കിട്ടിയെന്നു കരുതി ആക്ഷേപിക്കരുത്’: ഷിബു ചക്രവർത്തിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി
തൃശൂർ ∙ നഗരത്തിൽ കലാ സാംസ്കാരിക പ്രവർത്തകരുമായി മുഖാമുഖം പരിപാടിയിൽ കെആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ ദേശീയ നിലവാരത്തിലേക്കുയർത്തുന്നതു സംബന്ധിച്ചു ഗാനരചയിതാവ് ഷിബു ചക്രവർത്തിയുടെ അഭിപ്രായത്തോടു രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

ഇൻസ്റ്റിറ്റ്യൂട്ട് നല്ല നിലയിലാണു പ്രവർത്തിക്കുന്നതെന്നും പ്രാപ്തിയുള്ളവരാണ് അതിനെ നയിക്കുന്നതെന്നും പറഞ്ഞ മുഖ്യമന്ത്രി അഭിപ്രായം പറയാൻ അവസരം കിട്ടിയെന്നു കരുതി ഒരു സ്ഥാപനത്തെയാകെ ആക്ഷേപിക്കരുതെന്നും പറഞ്ഞു.
മുഖ്യമന്ത്രി വേദിയിലിരിക്കെ വിമർശനമുനയുള്ള ആശംസയുമായി സാഹിത്യകാരൻ ടി. പത്മനാഭനും രംഗത്തെത്തിയിരുന്നു. ‘കേരള സർക്കാരിനുമേൽ ധാരാളം ആരോപണങ്ങളുണ്ട്. നമ്മുടെ മുഖ്യമന്ത്രി ധാരാളം പ്രവൃത്തികൾ ചെയ്യുന്നുണ്ട്. തെറ്റുപറ്റിയിരിക്കാം.
തെറ്റുപറ്റിയിട്ടുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. ആ തെറ്റുകൾ തിരുത്തി ധീരമായി മുന്നോട്ടുപോകുകയെന്നതാണ് ഒരു കർമയോഗിയുടെ ചുമതല, കേരളം ഒപ്പമുണ്ട്’– ടി. പത്മനാഭൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിപ്രസംഗത്തിൽ പത്മനാഭന്റെ പരാമർശങ്ങളോടു പ്രതികരിച്ചില്ല.