മുസ്‌ലിം പ്രീണനം ആരോപിച്ച് ‘സിദ്ധരാമുള്ള ഖാൻ’ വിളി; ബിജെപി എംപി ഹെഗ്ഡെയ്ക്കെതിരെ കേസ്
ബെംഗളൂരു∙ മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ ‘സിദ്ധരാമുള്ള ഖാൻ’ എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു

ബെംഗളൂരു∙ മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ ‘സിദ്ധരാമുള്ള ഖാൻ’ എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.
കേന്ദ്രം നികുതിവിഹിതം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സിദ്ധരാമയ്യ വ്യാജ ആരോപണങ്ങൾ പടച്ചുവിടുകയാണെന്നും ഹെഗ്ഡെ ആരോപിച്ചു. ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകർ വിദേശ ഫണ്ടിങ് ലഭിക്കുന്ന ഖാലിസ്ഥാനികളാണെന്നും യഥാർഥ കർഷകരല്ലെന്നും ഹെഗ്ഡെ ആരോപിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തര കന്നഡയിൽ നിന്നു വീണ്ടും മത്സിക്കാൻ ഹെഗ്ഡെയെ ബിജെപി കേന്ദ്ര നേതൃത്വം പരിഗണിച്ചേക്കില്ലെന്നു സൂചനയുണ്ട്. ഇസ്‌ലാം മതം നിലനിൽക്കുന്നിടത്തോളം ലോകത്ത് സമാധാനമുണ്ടാകില്ലെന്നു കഴിഞ്ഞയാഴ്ച നടത്തിയ പ്രസംഗവും വിവാദമായിരുന്നു.
ബാബറി മസ്ജിദിന്റെ മാതൃകയിൽ കൂടുതൽ മുസ്‌ലിം ആരാധനാലയങ്ങൾ പൊളിച്ചുമാറ്റി വീണ്ടെടുക്കുന്നതു വരെ ഹൈന്ദവ സമൂഹം വിശ്രമിക്കില്ലെന്നു പ്രസംഗിച്ചതിനെ തുടർന്ന് ഹെഗ്ഡെയ്ക്ക് എതിരെ കഴിഞ്ഞ മാസം മറ്റൊരു കേസെടുത്തിരുന്നു.