അതിർത്തിയിൽ സമരം ചെയ്തിരുന്ന ഒരു കർഷകൻ കൂടി മരിച്ചു
ന്യൂഡൽഹി∙ കർഷക സമരം തുടരുന്നതിനിടെ ഒരു കർഷകൻ കൂടി മരിച്ചു. പഞ്ചാബ്–ഹരിയാന അതിർത്തിയിൽ സമരം ചെയ്യുകയായിരുന്ന പാട്യാല സ്വദേശി നിഹാൽ സിങ് (62) ആണ് ചൊവ്വാഴ്ച മരിച്ചത്. ശ്വാസകോശ രോഗത്തെ തുടർന്നായിരുന്നു മരണം. കർഷക സമരത്തിനെതിരെ ഖനൗരിയിൽ ഹരിയാന പൊലീസിന്റെ കണ്ണീർ വാതക പ്രയോഗത്തിലാണ് നിഹാൽ സിങ്ങ് ശ്വാസകോശ

ന്യൂഡൽഹി∙ കർഷക സമരം തുടരുന്നതിനിടെ ഒരു കർഷകൻ കൂടി മരിച്ചു. പഞ്ചാബ്–ഹരിയാന അതിർത്തിയിൽ സമരം ചെയ്യുകയായിരുന്ന പാട്യാല സ്വദേശി കർണെയ്ൽ സിങ്ങാണ് (62) ചൊവ്വാഴ്ച മരിച്ചത്. ശ്വാസകോശ രോഗത്തെ തുടർന്നായിരുന്നു മരണം. കർഷക സമരത്തിനെതിരെ ഖനൗരിയിൽ ഹരിയാന പൊലീസിന്റെ കണ്ണീർ വാതക പ്രയോഗത്തിലാണ് കർണെയ്ൽ സിങ്ങ് ശ്വാസകോശ രോഗബാധിതനായതെന്ന് കർഷക നേതാക്കൾ കുറ്റപ്പെടുത്തി.
ഇതിനിടെ കഴിഞ്ഞ ദിവസം സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നടന്ന ട്രാക്ടർ സമരത്തിൽ ആയിരക്കണക്കിനു കർഷകർ അണിനിരന്നു. കേന്ദ്ര സർക്കാരിനെതിരെയും പല സ്ഥലങ്ങളിലും പ്രതിഷേധം നടന്നു. കേന്ദ്രസർക്കാർ മുൻപു നൽകിയ വാഗ്ദാനം പാലിക്കുന്നില്ലെന്നു കർഷക നേതാക്കൾ ആരോപിച്ചു.
സംയുക്ത കിസാൻ മോർച്ചയുടെ (രാഷ്ട്രീയേതരം) ദില്ലി ചലോ മാർച്ചിനിടെ കൊല്ലപ്പെട്ട ശുഭ് കരൺ സിങ്ങിന്റെ മൃതദേഹം സംസ്കരിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കേസ് റജിസ്റ്റർ െചയ്യാതെ സംസ്കാരം നടത്തില്ലെന്ന നിലപാടിലാണു കുടുംബാംഗങ്ങളും സംഘടനകളും. ദില്ലി ചലോ പ്രതിഷേധം 29 വരെ നിർത്തിവച്ചിരിക്കുകായാണു സംഘടനകൾ.
പഞ്ചാബ്–ഹരിയാന അതിർത്തിയിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കാൻ നിർദേശിക്കണമെന്നും കർഷകർക്കെതിരെയുള്ള പൊലീസ് അതിക്രമം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.