‘പാക്കിസ്ഥാൻ സിന്ദാബാദ്’ എന്ന് കോൺഗ്രസ് മുദ്രാവാക്യം വിളിച്ചെന്ന് ബിജെപി; വിളിച്ചത് ‘നസീർ സാബ് സിന്ദാബാദ്’
ബെംഗളൂരു∙ കർണാടക നിയമസഭയിൽ കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥി നസീർ ഹുസൈൻ വിജയിച്ചതിനു പിന്നാലെ ‘പാക്കിസ്ഥാൻ സിന്ദാബാദ്’ വിളികൾ ഉയർന്നെന്ന

ബെംഗളൂരു∙ കർണാടക നിയമസഭയിൽ കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥി നസീർ ഹുസൈൻ വിജയിച്ചതിനു പിന്നാലെ ‘പാക്കിസ്ഥാൻ സിന്ദാബാദ്’ വിളികൾ ഉയർന്നെന്ന ആരോപണവുമായി ബിജെപി രംഗത്ത്. കോൺഗ്രസിന്റെ പാക്ക് പ്രേമം അപകടകരമാണെന്നും ഇന്ത്യയെ ഭിന്നിപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ എക്സിൽ കുറിച്ചു. എന്നാൽ ബിജെപിയുടെ ആരോപണം കോൺഗ്രസ് തള്ളിക്കളഞ്ഞു.
Read Also: ഹിമാചൽ പ്രദേശിൽ സർക്കാരിനെ സംരക്ഷിക്കാൻ കോൺഗ്രസ്; നേതൃമാറ്റം ആവശ്യപ്പെട്ട് വിമതർ
കേന്ദ്രമന്ത്രി രാജിവ് ചന്ദ്രശേഖർ, കര്‍ണാടക ബിജെപി അധ്യക്ഷൻ സി.ടി.രവി ഉൾപ്പെടെയുള്ള നേതാക്കളും കോൺഗ്രസിന്റെ ആഘോഷ ദൃശ്യങ്ങൾ പങ്കുവച്ച് വിമർശിച്ചു. എന്നാൽ ‘നസീർ ഹുസൈൻ സിന്ദാബാദ്’, ‘കോൺഗ്രസ് പാർട്ടി സിന്ദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പാർട്ടി പ്രവർത്തകർ ഉയർത്തിയതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ബിജെപി അവകാശപ്പെടുന്നതു പോലെയുള്ള മുദ്രാവാക്യങ്ങൾ താൻ കേട്ടില്ലെന്നും അങ്ങനെയെന്തെങ്കിലുമുണ്ടെങ്കിൽ നടപടി സ്വീകരിക്കാൻ തയാറായിരുന്നുവെന്നും നസീർ ഹുസൈൻ പ്രതികരിച്ചു.
‘നസീർ സാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യത്തെയാണ് ‘പാക്കിസ്ഥാൻ സിന്ദാബാദ്’ എന്ന് ബിജെപി അവകാശപ്പെടുന്നതെന്ന് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി.ശ്രീനിവാസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി ബെംഗളൂരു പൊലീസിൽ പരാതി നൽകി. കലാപാഹ്വാനം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുക്കണമെന്നാണ് ആവശ്യം.