മറാഠ സമര നേതാവ് മനോജ് പാട്ടീലിന്റെ വധശ്രമ ആരോപണം: അന്വേഷണം പ്രഖ്യാപിച്ച് സ്പീക്കർ
മുംബൈ ∙ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന മറാഠ സമര നേതാവ് മനോജ് ജരാങ്കെ പാട്ടീലിന്റെ

മുംബൈ ∙ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന മറാഠ സമര നേതാവ് മനോജ് ജരാങ്കെ പാട്ടീലിന്റെ ആരോപണത്തെക്കുറിച്ച് നിയമസഭാ സ്പീക്കർ അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക അന്വേഷണസംഘത്തെ ഇതിനായി നിയോഗിക്കാൻ സർക്കാരിനോട് നിർദേശിച്ചു.
ജൽനയിലെ നിരാഹാരപന്തലിൽ വച്ച് ഞായറാഴ്ച മാധ്യമങ്ങളോടു സംസാരിക്കവേയായിരുന്നു പാട്ടീലിന്റെ ഗുരുതര ആരോപണം. അതേസമയം, പരിധി വിടരുതെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ താക്കീത് നൽകിയതിനു പിന്നാലെ ജരാങ്കെ പാട്ടീൽ സമരം പിൻവലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കാൻ ഗൂഢാലോചന നടന്നതായി ഭരണപക്ഷം നിയമസഭയിൽ ആരോപിച്ചു.
Read More: ഹിമാചൽ പ്രദേശിൽ സർക്കാരിനെ സംരക്ഷിക്കാൻ കോൺഗ്രസ്; നേതൃമാറ്റം ആവശ്യപ്പെട്ട് വിമതർ
സർക്കാരിനെതിരെ പോരാട്ടം നയിക്കുന്ന ജരാങ്കെ പാട്ടീലിനു പിന്നിലുള്ള ശക്തികളെ പുറത്തുകൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു. മറാഠാ സംവരണ പ്രക്ഷോഭത്തിനിടെ എംഎൽഎമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും വീടുകൾ കത്തിക്കുകയും പാർട്ടി ഓഫിസുകൾ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും ഭരണകക്ഷി നേതാക്കൾ നിയമസഭയിൽ പറഞ്ഞു.