മൂന്നാർ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിക്ക് വിവിധ വകുപ്പുകളിലായി 51 വർഷം കഠിന തടവും 1.55 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട കവിയൂർ കണിയാംപാറ ഭാഗം തൊട്ടിയിൽ കിഴക്കേതിൽ അനൂപ് വിജയനെയാണ് (40) ദേവികുളം അതിവേഗ പോക്സോ കോടതി ജഡ്ജി പി.എ.സിറാജുദ്ദീൻ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. പിഴ ഒടുക്കാത്ത പക്ഷം രണ്ടരവർഷം അധിക കഠിനതടവ് അനുഭവിക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിക്ക് വിവിധ വകുപ്പുകളിലായി 51 വർഷം കഠിന തടവും 1.55 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട കവിയൂർ കണിയാംപാറ ഭാഗം തൊട്ടിയിൽ കിഴക്കേതിൽ അനൂപ് വിജയനെയാണ് (40) ദേവികുളം അതിവേഗ പോക്സോ കോടതി ജഡ്ജി പി.എ.സിറാജുദ്ദീൻ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. പിഴ ഒടുക്കാത്ത പക്ഷം രണ്ടരവർഷം അധിക കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് 20 വർഷം കഠിനതടവ് അനുഭവിച്ചാൽ മതിയെന്നുമാണ് വിധി. അതിജീവിതയ്ക്ക് അർഹമായ നഷ്ടപരിഹാരം നൽകാനും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിക്ക് കോടതി നിർദേശം നൽകി. 

Read Also: ലാസറിന്റെ വയറു കീറി കല്ലു നിറയ്ക്കാൻ നിർദേശിച്ചത് ബിജുവിന്റെ ഭാര്യ; 10 വർഷത്തോളം നീണ്ട ‘ഗുണ്ടാപ്പക’യുടെ കഥ

ADVERTISEMENT

2018ലാണ് 17കാരിയായ പെൺകുട്ടിയെ ഇയാൾ 3 പ്രാവശ്യം പീഡിപ്പിച്ചത്. ഇക്കാര്യം പുറത്തു പറഞ്ഞാൽ അമ്മയെയും കുട്ടിയെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ ശാന്തൻപാറ എസ്ഐയായിരുന്ന വി.വിനോദ് കുമാറാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയതും കുറ്റപത്രം സമർപ്പിച്ചതും. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിജു കെ.ദാസ് ഹാജരായി. സംഭവത്തിൽ അറസ്റ്റിലായ പ്രതി പിന്നീട് ജാമ്യത്തിൽ ഇറങ്ങി മുങ്ങിയിരുന്നു. മാസങ്ങൾക്കുശേഷം പിടിയിലായ പ്രതി ദേവികുളം ജയിലിൽ റിമാൻഡ് തടവുകാരനായി കഴിയുകയാണ്.

English Summary:

Sexual Assault Culprit Faces Harsh Justice with 51-Year Sentence