ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന‌ു പുറത്തിറങ്ങും. ഇന്നു ചേരുന്ന ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം 100 സ്ഥാനാർഥികളുടെ പേരുകളിലാകും തീരുമാനത്തിലെത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിക്കു പുറമെ ദക്ഷിണേന്ത്യയിലെ ഏതെങ്കിലും മണ്ഡലത്തിൽനിന്നു മത്സരിക്കുമോയെന്ന കാര്യത്തിലും ഇന്നു ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന‌ു പുറത്തിറങ്ങും. ഇന്നു ചേരുന്ന ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം 100 സ്ഥാനാർഥികളുടെ പേരുകളിലാകും തീരുമാനത്തിലെത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിക്കു പുറമെ ദക്ഷിണേന്ത്യയിലെ ഏതെങ്കിലും മണ്ഡലത്തിൽനിന്നു മത്സരിക്കുമോയെന്ന കാര്യത്തിലും ഇന്നു ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും. നിയമസഭയിലേക്കു മത്സരിച്ചു ജയിച്ച മുൻ എംപിമാർക്കു സീറ്റ് നൽകേണ്ടതില്ലെന്നാണു തിരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനം. ഇതോടെ എഴുപതോളം മണ്ഡലങ്ങളിൽ പുതുമുഖങ്ങൾക്ക് അവസരമൊരുങ്ങും.  

കേരളത്തില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, എറണാകുളം, കാസർകോട് മണ്ഡലങ്ങളിലെ സ്ഥാനാർ‌ഥികളെ ആദ്യഘട്ടത്തിൽ തീരുമാനിക്കും. തിരുവനന്തപുരത്ത് നടി ശോഭന അടക്കം പലരുടെയും പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പേരിനാണ് ഇപ്പോൾ മുൻതൂക്കം. ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി.മുരളീധരനും തൃശൂരിൽ നടന്‍ സുരേഷ് ഗോപിയും പാലക്കാട്ട് സി.കൃഷ്ണകുമാറും സ്ഥാനാർഥികളാകും. 

ADVERTISEMENT

2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ തോല്‍ക്കുകയോ രണ്ടാം സ്ഥാനത്തെത്തുകയോ ചെയ്ത മണ്ഡലങ്ങളാണ് ഇന്നു ചേരുന്ന തിരഞ്ഞെടുപ്പ് സമിതി പ്രധാനമായും പരിഗണിക്കുക. ഈ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചു മേൽക്കൈ നേടാനാണു നീക്കം. ആദ്യഘട്ട പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പേരുകൾ ഉൾപ്പെടാന്‍ സാധ്യതയുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ബിജെപി കോര്‍ ഗ്രൂപ്പ് കമ്മിറ്റിയുടെ യോഗം ഡല്‍ഹിയില്‍ ചേർന്നു. 

മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ നേതാക്കളുമായി അമിത് ഷായും നഡ്ഡയും പ്രത്യേകം കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയാധ്യക്ഷന്‍ ജെ.പി.നഡ്ഡ, സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ഭൂപേന്ദ്ര യാദവ്, സര്‍ബാനന്ദ സോനോവാള്‍, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ, ഒബിസി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ഡോ.കെ.ലക്ഷ്മണന്‍, ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ ഡോ.ഇഖ്ബാല്‍ സിങ് ലാല്‍പുര, ഡോ.സുധാ യാദവ്, ഡോ.സത്യനാരായണ്‍ ജതിയ, ഓം പ്രകാശ് മാഥൂർ, മഹിള മോർച്ച ദേശീയ അധ്യക്ഷൻ വനതി ശ്രീനിവാസൻ എന്നിവരാണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അംഗങ്ങൾ.

English Summary:

BJP's first phase candidate list today