തിരുവനന്തപുരം∙ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിച്ച സമരാഗ്നി തിരുവനന്തപുരത്ത് സമാപിച്ചു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്, കേരളത്തിന്റെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിച്ച സമരാഗ്നി പ്രക്ഷോഭ ജാഥ തിരുവനന്തപുരത്ത് സമാപിച്ചു. പുത്തരിക്കണ്ടം മൈതാനത്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്, കേരളത്തിന്റെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.

Read Also: പ്രവർത്തകർ നേരത്തേ പോയി: അത‍ൃപ്തി പ്രകടിപ്പിച്ച് സുധാകരൻ; കൊടുംചൂടിൽ വന്നവരെന്ന് സതീശൻ

കോൺഗ്രസിന്റെ സമരാഗ്നി പ്രക്ഷോഭജാഥയുടെ സമാപനസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സച്ചിൻ പൈലറ്റ്, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവർ കെ.സുധാകരനും വി.ഡി.സതീശനുമൊപ്പം വേദിയിൽ (ചിത്രം. ആർ.എസ്.ഗോപൻ ∙ മനോരമ)
ADVERTISEMENT

ബിജെപിയെ പ്രതിരോധിക്കാൻ കേരളത്തിൽനിന്ന് കൂടുതൽ കോൺഗ്രസ് എംപിമാർ വേണമെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. ബിജെപിക്ക് ലോക്സഭ അക്കൗണ്ട് തുറക്കാൻ കഴിയാത്തത് കേരളത്തിൽ മാത്രമാണ്. ഇത് മോദിക്കെതിരായ യുദ്ധമാണ്. കേരളത്തിലെ ഇരുപതു സീറ്റിൽ ഇരുപതും നേടാൻ യുഡിഎഫ് കഠിനാധ്വാനം ചെയ്യണമെന്നും രേവന്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. ഇത് സർക്കാരുണ്ടാക്കാനുള്ള തിരഞ്ഞെടുപ്പല്ല, ജനാധിപത്യത്തെ സംരക്ഷിക്കാനുള്ളതാണ്. ബിജെപിയുടെ അക്രമത്തിന്റെയും പ്രതികാരത്തിന്റെയും രാഷ്ട്രീയം വിജയിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫെബ്രുവരി ഒൻപതിന് കാസർഗോഡ് നിന്നുമാണ് സമരാഗ്നി പ്രക്ഷോഭ ജാഥ ആരംഭിച്ചത്. ജാഥയുടെ സ്വീകരണ പരുപാടികൾ തിങ്കളാഴ്ച തിരുവനന്തപുരം നെടുമങ്ങാട് മണ്ഡലത്തിൽ അവസാനിച്ചിരുന്നു. ബുധനാഴ്ച ജനകീയ ചർച്ചാ സദസ്സും നടന്നു. 

English Summary:

Congress Samaragni Yatra ends today