ഹയർ സെക്കന്ഡറി അധ്യാപക സ്ഥലംമാറ്റം: വിഷയത്തിൽ വേഗം തീർപ്പുണ്ടാക്കണമെന്ന് ഹൈക്കോടതി
കൊച്ചി∙ സംസ്ഥാനത്തെ ഹയർ സെക്കൻഡറി അധ്യാപകരുടെ പൊതുസ്ഥലംമാറ്റ ഉത്തരവിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച സ്റ്റേ സംബന്ധിച്ച് ഉടൻ തീർപ്പുണ്ടാക്കാൻ ഹൈക്കോടതി നിർദേശം. സ്ഥലം മാറ്റം സംബന്ധിച്ചു 10 ദിവസത്തിനുള്ളിൽ സംസ്ഥാന സർക്കാർ തങ്ങളുടെ ഭാഗം ട്രൈബ്യൂണൽ മുമ്പാകെ വിശദീകരിക്കണം.

കൊച്ചി∙ സംസ്ഥാനത്തെ ഹയർ സെക്കൻഡറി അധ്യാപകരുടെ പൊതുസ്ഥലംമാറ്റ ഉത്തരവിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച സ്റ്റേ സംബന്ധിച്ച് ഉടൻ തീർപ്പുണ്ടാക്കാൻ ഹൈക്കോടതി നിർദേശം. സ്ഥലം മാറ്റം സംബന്ധിച്ചു 10 ദിവസത്തിനുള്ളിൽ സംസ്ഥാന സർക്കാർ തങ്ങളുടെ ഭാഗം ട്രൈബ്യൂണൽ മുമ്പാകെ വിശദീകരിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ എത്രയും വേഗം വിഷയത്തിൽ ട്രൈബ്യൂണൽ തീർപ്പുണ്ടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Read Also: ലോകായുക്തയിൽ നിലവിൽ 3 കേസുകൾ; ഉത്തരവ് എതിരായാൽ മുഖ്യമന്ത്രിയുടെ മുന്നിലേക്ക്: ഭേദഗതികൾ ഇങ്ങനെ
ട്രൈബ്യൂണൽ സ്റ്റേ നീക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യമാണ് കോടതി മുമ്പാകെ ഉണ്ടായിരുന്നത്. സർക്കാർ സ്ഥലംമാറ്റം സംബന്ധിച്ചെടുത്ത തീരുമാനത്തിന് കാരണമുണ്ടാകും. അതുകൊണ്ട് ഈ ഘട്ടത്തിൽ ഇരുഭാഗത്തേയും വിശദമായി കേൾക്കാതെ ഒരു തീരുമാനമെടുക്കുന്നതു ശരിയല്ല. മാത്രമല്ല, ഇക്കാര്യത്തിൽ ഒരു തീരുമാനം ട്രൈബ്യൂണൽ മുമ്പാകെ ഉണ്ടാവുമോ എന്നതും പരിശോധിക്കാവുന്നതാണെന്നു ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പന്‍ തുടങ്ങിയവരുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
നേരത്തേ ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലം മാറ്റത്തിനു ട്രൈബ്യൂണൽ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ സ്ഥലംമാറ്റം സംബന്ധിച്ച് പൊതുവായ ഉത്തരവാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയത്. ഇതോടെ ഒരു വിഭാഗം അധ്യാപകർ സ്ഥലം മാറ്റത്തിനെതിരെ ട്രൈബ്യൂണലിനെ സമീപിച്ചു. തുടർന്നു സർക്കാർ തീരുമാനം ട്രൈബ്യൂണൽ സ്റ്റേ ചെയ്യുകയായിരുന്നു. ട്രൈബ്യൂണലിന്റെ ഈ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാരിനൊപ്പം ഏതാനും അധ്യാപകരും ഹൈക്കോടതിയെ സമീപിച്ചത്.