‘സിദ്ധാർഥന്റേത് ആത്മഹത്യയാണെന്ന് അമ്മയും അച്ഛനും വിശ്വസിക്കുന്നില്ല; അവർക്കൊപ്പമാണ് യുഡിഎഫ്’
തിരുവനന്തപുരം∙ വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ പ്രതികരണവുമായി യുഡിഎഫ് കൺവീനർ എം.എം. ഹസൻ. കുടുംബത്തിനു നീതി ലഭിക്കുന്നതുവരെ കോൺഗ്രസും യുഡിഎഫും അവർക്കൊപ്പം ഉണ്ടാകുമെന്ന് എം.എം. ഹസൻ പറഞ്ഞു. സിദ്ധാർഥന്റെ തിരുവനന്തപുരം നെടുമങ്ങാട്ടെ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: സിദ്ധാർഥന്റെ മരണം: ‘സി.കെ.ശശീന്ദ്രൻ കൽപ്പറ്റ ഡിവൈഎസ്‍പിയെ ഭീഷണിപ്പെടുത്തി’: ചെന്നിത്തല
‘‘സിദ്ധാർഥന്റെ അച്ഛനും അമ്മയുമായി സംസാരിച്ചു. ഇത് ഒരു ആത്മഹത്യയാണെന്ന് അവര്‍ വിശ്വസിക്കുന്നില്ല. യഥാർഥത്തിൽ ഇതൊരു കൊലപാതകമാണ്. കൊലപാതകം നടത്തിയശേഷം ആത്മഹത്യയാണെന്നു വരുത്തി തീർക്കാനുള്ള ശ്രമം നടന്നു. ആത്മഹത്യാപ്രേരണയ്ക്കാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. അതു പ്രതികളെ സഹായിക്കാനാണ്. കൊലപാതക കേസാണ് റജിസ്റ്റർ ചെയ്യേണ്ടത്. സിദ്ധാർഥന്റെ അച്ഛനും അത് ആവശ്യപ്പെടുന്നുണ്ട്’’– എം.എം. ഹസൻ പറഞ്ഞു.
പൂക്കോട് വെറ്ററിനറി കോളജിനെ ചുറ്റിപ്പറ്റി ഒരുപാട് ദുരൂഹതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘മൂന്നുനാലു ദിവസം കുട്ടി റാഗിങ് നേരിട്ടിട്ടുണ്ട്. ആന്റി റാഗിങ് കമ്മിറ്റിക്കു പരാതി നൽകിയിട്ടും നടപടിയെടുത്തിട്ടില്ല. ആ കോളജിനെ ഭരിക്കുന്നത് എസ്എഫ്ഐക്കാരാണ്. കോളജ് സ്റ്റാഫും മാർക്സിസ്റ്റ് അനുഭാവികളാണ്. ഇത്തരത്തിലുള്ള അനുഭവമുണ്ടായ മറ്റൊരു പിതാവ് സിദ്ധാർഥിന്റെ അച്ഛനോടു നീതി ലഭിക്കുന്നതുവരെ പോരാടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ധാർഥന്റെ അച്ഛനും അമ്മയും നടത്തുന്ന പോരാട്ടത്തിന് എല്ലാ പിന്തുണയും നൽകും.’’– ഹസൻ വ്യക്തമാക്കി.
ഇന്നലെ രണ്ടു എസ്എഫ്ഐക്കാർ കീഴടങ്ങിയതായി അറിഞ്ഞു. സഖാക്കൾ കൊണ്ടുപോയി ഹാജരാക്കുന്നതിനെയാണ് കീഴടങ്ങലെന്നു പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസ് ഈ കേസിനെ കൊലപാതകമായി എടുത്തിട്ടില്ല. ഏതെങ്കിലും വിധത്തില്‍ കേസ് ഒതുക്കി തീർക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും എം.എം. ഹസൻ പറഞ്ഞു.