‘ഡീനിനെ മന്ത്രി ചിഞ്ചുറാണി സംരക്ഷിക്കുന്നു; സിപിഎമ്മിന്റെ നിലപാട് ടി.പി കേസിന്റേതിനു സമാനം’
കോഴിക്കോട്∙ പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് ഡീൻ നാരായണനെ മന്ത്രി ചിഞ്ചുറാണി സംരക്ഷിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിഷ്പക്ഷമായി കേസ് അന്വേഷിക്കാൻ ശ്രമിച്ച ഡിവൈഎസ്പിയെ മുൻ എംഎൽഎ സി.കെ.ശശീന്ദ്രന്റെ നേതൃത്വത്തിൽ ഓഫിസിലെത്തി

കോഴിക്കോട്∙ പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് ഡീൻ നാരായണനെ മന്ത്രി ചിഞ്ചുറാണി സംരക്ഷിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിഷ്പക്ഷമായി കേസ് അന്വേഷിക്കാൻ ശ്രമിച്ച ഡിവൈഎസ്പിയെ മുൻ എംഎൽഎ സി.കെ.ശശീന്ദ്രന്റെ നേതൃത്വത്തിൽ ഓഫിസിലെത്തി ഭീഷണിപ്പെടുത്തി. പൂക്കോട് എസ്എച്ച്ഒ ആത്മഹത്യയാക്കി മാറ്റാൻ ശ്രമിച്ച കേസാണ് ഡിവൈഎസ്പി അന്വേഷിച്ചപ്പോൾ പുരോഗമനമുണ്ടായത്.
Read also: ‘എസ്എഫ്ഐ ക്യാംപസുകളിൽ അഴിഞ്ഞാടുന്നു; മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല’
സിദ്ധാർഥനെ മർദിച്ച് മരണം ഉറപ്പാക്കിയ ശേഷം കെട്ടിത്തൂക്കിയതാണ്. കൽപറ്റയിലെ പാർട്ടി ഓഫിസിലാണ് സിപിഎം പ്രതികളെ സംരക്ഷിച്ചത്. കലാലയങ്ങളിൽ ക്രമിനൽ സംഘം പ്രവർത്തിക്കുന്നു. നാണമില്ലാതെ എസ്എഫ്ഐ നേതാക്കൾ സിദ്ധാർഥന്റെ വീട്ടിൽ ചെന്നെങ്കിലും കുടുംബാംഗങ്ങൾ മിണ്ടിയില്ല. ഇതര സംസ്ഥാന വിദ്യാർഥികൾ അയച്ച മെയിലിൽ നിന്നാണ് സംഭവം പുറത്തുവന്നത്. ഇതേ കോളജിൽ അപകടത്തിൽപ്പെട്ട് മരിച്ച വിദ്യാർഥിയുടെ അമ്മ ആത്മഹത്യ ചെയ്തു. ഈ സംഭവം അന്വേഷിക്കണം. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം.
ടി.പി.ചന്ദ്രശേഖരന്റെ കേസിൽ എടുത്ത അതേ നിലപാട് തന്നെ ഇവിടെയും സിപിഎം സ്വീകരിക്കുന്നു. രാഷ്ട്രീയ എതിരാളികളെ കൊല്ലുകയും കൊന്നവരെ തള്ളിപ്പറയുകയും പിന്നീട് അവർക്ക് സംരക്ഷണം നൽകുകയും ചെയ്യുന്നു. ക്യാംപസുകളിൽ ഭീകരാവസ്ഥായണുള്ളത്. നാളെ പൂക്കോട് സന്ദർശിക്കും. കുറ്റവാളികളെ സംരക്ഷിക്കാൻ ബോധപൂർവായ ശ്രമം നടക്കുന്നു. പ്രത്യേക അന്വേഷണം സംഘം നിഷ്പക്ഷമായി അന്വേഷണം നടത്തണം.
എസ്ഐ പരീക്ഷയിൽ തിരിമറിയുണ്ടായതിന്റെ പേരിൽ ലിസ്റ്റ് റദ്ദാക്കി. പിഎസ്‌സിയുടെ വിശ്വാസ്യത സർക്കാർ കളഞ്ഞുകുളിച്ചു. ആൾമാറാട്ടം നടത്തി പരീക്ഷ നടത്തുക, എസ്എഫ്ഐക്കാരന് ഒന്നാം റാങ്ക് കൊടുക്കുക എന്നിവയെല്ലാം ഉണ്ടായി. എസ്ഐ കായികക്ഷമതയിൽ പങ്കെടുക്കാത്തവർ പോലും ലിസ്റ്റിൽ ഉൾപ്പെട്ടു. ഭരിക്കുന്നവരുമായി ബന്ധപ്പെട്ട് പിഎസ്‌സിയിൽ ഗൂഢസംഘം പ്രവർത്തിക്കുന്നു.
ലോക്സഭാ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമില്ല. കേരളത്തിലെ ഏതെങ്കിലും ഒരു സീറ്റിൽ നിന്ന് ജയിക്കാൻ നരേന്ദ്ര മോദിയെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.