വിനോദ സഞ്ചാരത്തിനെത്തിയ സ്പാനിഷ് യുവതി കൂട്ട ബലാത്സംഗത്തിനിരയായി; സംഭവത്തിൽ എട്ടോളം പ്രതികൾ
റാഞ്ചി∙ ജാർഖണ്ഡിലെ ദുംക ജില്ലയിൽ സ്‌പെയിനിൽ നിന്നുള്ള വിദേശ വിനോദസഞ്ചാരി കൂട്ട ബലാത്സംഗത്തിനിരയായി. ഹൻസ്ദിഹ പൊലീസ് സ്റ്റേഷൻ പരിധിയിലെകുറുമഹട്ടിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. വിനോദസഞ്ചാരത്തിനായി ജാർഖണ്ഡിൽ എത്തിയ ദമ്പതികൾ താൽക്കാലിക ടെന്റിൽ ഉറങ്ങുന്നതിനിടെ ആയിരുന്നു സംഭവം. പ്രതികളെന്നു കരുതുന്ന

റാഞ്ചി∙ ജാർഖണ്ഡിലെ ദുംക ജില്ലയിൽ സ്‌പെയിനിൽ നിന്നുള്ള വിനോദസഞ്ചാരി കൂട്ട ബലാത്സംഗത്തിനിരയായി. ഹൻസ്ദിഹ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറുമഹട്ടിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. വിനോദസഞ്ചാരത്തിനായി ജാർഖണ്ഡിൽ എത്തിയ ദമ്പതികൾ താൽക്കാലിക ടെന്റിൽ ഉറങ്ങുന്നതിനിടെ ആയിരുന്നു സംഭവം. പ്രതികളെന്നു കരുതുന്ന മൂന്നുപേരെ പിടികൂടിയിട്ടുണ്ടെന്നാണ് പൊലീസ് അവകാശപ്പെടുന്നത്.
ഭർത്താവിനൊപ്പം ദുംക വഴി ഭഗൽപൂരിലേക്ക് ബൈക്ക് യാത്ര ചെയ്യുകയായിരുന്ന യുവതി അർധരാത്രിയോടെ ഹൻസ്ദിഹ മാർക്കറ്റിനു സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് ടെന്റ് കെട്ടി ഉറങ്ങുകയായിരുന്നു. ഇതിനിടെ സമീപത്തുണ്ടായിരുന്ന യുവാക്കൾ ഇവരുടെ ടെന്റിലേക്ക് ഇരച്ചുകയറി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയുടെ ഭർത്താവിനും മർദ്ദനമേറ്റിട്ടുണ്ട്. ബംഗ്ലാദേശിൽ നിന്നാണ് ദമ്പതികൾ ഇന്ത്യയിലെത്തിയത്. ബിഹാർ വഴി നേപ്പാളിലേക്ക് പോവുകയായിരുന്നു ലക്ഷ്യം.
ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ഏഴോ എട്ടോ തദ്ദേശീയരായ യുവാക്കൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു ജാർഖണ്ഡിലെ ആരോഗ്യമന്ത്രി ബന്നാ ഗുപ്ത പറഞ്ഞു. അതേസമയം, സംഭവം സർക്കാർ സംവിധാനങ്ങളുടെ പരാജയമാണെന്നു ചൂണ്ടിക്കാട്ടി ബിജെപി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ജാർഖണ്ഡിൽ ഉണ്ടായിരുന്ന ദിവസമാണ് സംഭവം നടന്നതെന്നത് ജാർഖണ്ഡിൽ ക്രമസമാധാന നില തകർന്നതിന്റെ തെളിവാണെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.