കൊല്ലം∙ പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിലെ മുഖ്യപ്രതി ഉൾപ്പെടെ അഞ്ചു പേർ പിടിയിൽ. കൊല്ലം ഓടനാവട്ടം സ്വദേശിയായ സിൻജോ ജോൺസൺ (21), കാശിനാഥൻ, അൽത്താഫ്, മുഹമ്മദ് ഡാനിഷ്, ആദിത്യൻ എന്നിവരാണ് പിടിയിലായത്. കൽപ്പറ്റയിൽ നിന്നാണ് സിൻജോ പിടിയിലായത്. ഇയാൾ പൊലീസിൽ കീഴടങ്ങാൻ എത്തിയതെന്നാണ് സൂചന. ഇതോടെ കേസിലെ 18 പ്രതികളും പിടിയിലായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Read also: ‘നിങ്ങളെന്തേ അറിഞ്ഞില്ല?’: അനുശ്രീയോട് സിദ്ധാർഥന്റെ പിതാവ്; വാട്സാപ് ഗ്രൂപ്പിൽനിന്ന് നീക്കിയിട്ടും ആരും മിണ്ടിയില്ല

ADVERTISEMENT

കാശിനാഥൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു. കൊല്ലത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് അൽത്താഫ് പിടിയിലാകുന്നത്. പിടിയിലായവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സിൻജോയ്ക്കും കാശിനാഥനും ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ  പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കേസിൽ 11 പേര്‍ റിമാന്‍ഡിലാണ്.

ക്യാംപസിൽ സിദ്ധാർഥനെതിരായ എല്ലാ അക്രമങ്ങൾക്കും നേതൃത്വം നൽകിയത് എസ്എഫ് ഐയുടെ യൂണിറ്റ് ഭാരവാഹിയായ സിൻജോ ജോൺസൺ ആണെന്ന് സിദ്ധാർഥന്റെ പിതാവ് ടി.ജയപ്രകാശ് പറഞ്ഞിരുന്നു. ഇന്നലെ വീട്ടിലെത്തിയ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയോട് മകനെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് സിൻജോയാണെന്നും ജയപ്രകാശ് പറ‍ഞ്ഞു.

ADVERTISEMENT

കഴിഞ്ഞദിവസം കീഴടങ്ങിയ കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ (23), എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ (23), കോളജ് യൂണിയൻ അംഗം എൻ.ആസിഫ്ഖാൻ(25), മലപ്പുറം സ്വദേശിയായ അമീൻ അക്ബർ അലി (25) എന്നിവരെ ഇന്നലെ കോടതി റിമാൻഡ് ചെയ്തു. ആദ്യം പിടിയിലായ 6 പേരും റിമാൻഡിലാണ്. സിദ്ധാർഥനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ 31 പേർ ഉൾപ്പെട്ടതായി ആന്റി റാഗിങ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവരെ കോളജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

English Summary:

JS Siddharthan Death: Two More Accused Caught