മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരൻ അസം ചീമ പാക്കിസ്ഥാനിൽ മരിച്ചതായി റിപ്പോർട്ട്
ന്യൂഡൽഹി∙ മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനും, ലഷ്‌കറെ തയിബയുടെ ഇന്റലിജൻസ് മേധാവിയുമായ അസം ചീമ മരിച്ചതായി റിപ്പോർട്ട്. ഹൃദയാഘാതത്തെ തുടർന്ന് പാക്കിസ്ഥാനിലെ ഫൈസലാബാദിലായിരുന്നു അന്ത്യം. അതേസമയം ചീമയുടെ മരണം സംബന്ധിച്ച് ദുരൂഹതയും ചര്‍ച്ചയായിട്ടുണ്ട്. മുംബൈ ഭീകരാക്രമണം

ന്യൂഡൽഹി∙ മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനും, ലഷ്‌കറെ തയിബയുടെ ഇന്റലിജൻസ് മേധാവിയുമായ അസം ചീമ മരിച്ചതായി റിപ്പോർട്ട്. ഹൃദയാഘാതത്തെ തുടർന്ന് പാക്കിസ്ഥാനിലെ ഫൈസലാബാദിലായിരുന്നു അന്ത്യം. അതേസമയം ചീമയുടെ മരണം സംബന്ധിച്ച് ദുരൂഹതയും ചര്‍ച്ചയായിട്ടുണ്ട്. മുംബൈ ഭീകരാക്രമണം, 2006 ജൂലൈയിലെ മുംബൈ ട്രെയിൻ സ്‌ഫോടനം തുടങ്ങിയ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തത് അസം ചീമയാണ്.
കഴിഞ്ഞ മാസങ്ങളിൽ നിരവധി ലഷ്‌കറെ ഭീകരർ ദുരൂഹമായി കൊല്ലപ്പെട്ടിരുന്നു . ഇതിനിടെയാണ് അസം ചീമ മരണപ്പെട്ടുവെന്ന വാർത്ത പരക്കുന്നത്. ഭീകരർ കൊല്ലപ്പെടുന്നതിനു പിന്നിൽ ഇന്ത്യയാണെന്ന് പാകിസ്ഥാൻ അടുത്തിടെ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ പാകിസ്ഥാന്റെ ആരോപണം നിഷേധിച്ച് ഇന്ത്യ രംഗത്തെത്തിയിരുന്നു.
ഇന്ത്യയിൽ വിവിധ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്ത വ്യക്തിയാണ് ചീമ. മാപ്പ് റീഡിങ്ങിൽ വൈദഗ്ധ്യമുള്ള ലഷ്കറെ തയിബയുടെ നേതാവാണ് ഇയാൾ. തീവ്രവാദികളെ പരിശീലിപ്പിക്കുന്നതിലും ഇന്ത്യയിലുടനീളമുള്ള ആക്രമണങ്ങൾ ഏകോപിപ്പിക്കുന്നതിലും നിർണായക പങ്കുവഹിച്ചിരുന്ന ചീമ പഞ്ചാബി ഭാഷയാണ് സംസാരിച്ചിരുന്നത്. ആറു അംഗരക്ഷകരുമായാണ് ചീമ എപ്പോഴും സഞ്ചരിച്ചിരുന്നത്.