എം.വി.ജയരാജനു പകരം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതല ടി.വി.രാജേഷിന്
കണ്ണൂർ∙ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിൽ ജില്ലാ സെക്രട്ടറിയുടെ ചുമതല സംസ്ഥാന സമിതി അംഗം ടി.വി.രാജേഷിനു കൈമാറി. മുൻ എംഎൽഎയായ രാജേഷ് ഇടക്കാലത്ത് പയ്യന്നൂർ ഏരിയ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു. ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും യോഗം

കണ്ണൂർ∙ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിൽ ജില്ലാ സെക്രട്ടറിയുടെ ചുമതല സംസ്ഥാന സമിതി അംഗം ടി.വി.രാജേഷിനു കൈമാറി. മുൻ എംഎൽഎയായ രാജേഷ് ഇടക്കാലത്ത് പയ്യന്നൂർ ഏരിയ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു. ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും യോഗം ചേർന്നാണ് ടി.വി.രാജേഷിനെ ആക്ടിങ് സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പി.ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറിയപ്പോഴാണ് എം.വി.ജയരാജൻ സെക്രട്ടറിയായത്. കഴിഞ്ഞ ജില്ലാ സമ്മേളനം അദ്ദേഹത്തെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് തിരിച്ചെത്തിയ പി.ജയരാജന് പിന്നീട് ജില്ലാ സെക്രട്ടറി സ്ഥാനം തിരികെ നൽകിയിരുന്നില്ല.