ശമ്പളവും പെൻഷനും മുടങ്ങില്ല, പണം പിൻവലിക്കുന്നതിന് 50,000 രൂപ പരിധി: ധനമന്ത്രി കെ.എൻ.ബാലഗോപാൽ
തിരുവനന്തപുരം∙ ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. അർഹമായ നികുതിവിഹിതവും സഹായവും കേന്ദ്രത്തിൽനിന്ന് ലഭിക്കുന്നില്ല. ട്രഷറിയിലെ എംപ്ലോയി ട്രഷറി സേവിങ്സ് ബാങ്ക് (ഇടിഎസ്ബി) അക്കൗണ്ടിൽനിന്ന് പണം ഒരുമിച്ച് എടുക്കുന്നതിന് സാങ്കേതിക പ്രശ്നമുണ്ട്. പണം പിൻവലിക്കുന്നതിന് 50,000 രൂപ

തിരുവനന്തപുരം∙ ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. അർഹമായ നികുതിവിഹിതവും സഹായവും കേന്ദ്രത്തിൽനിന്ന് ലഭിക്കുന്നില്ല. ട്രഷറിയിലെ എംപ്ലോയി ട്രഷറി സേവിങ്സ് ബാങ്ക് (ഇടിഎസ്ബി) അക്കൗണ്ടിൽനിന്ന് പണം ഒരുമിച്ച് എടുക്കുന്നതിന് സാങ്കേതിക പ്രശ്നമുണ്ട്. പണം പിൻവലിക്കുന്നതിന് 50,000 രൂപ പരിധി വച്ചിട്ടുണ്ട്. ഇന്നു മുതൽ ശമ്പളം ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളിലേക്കെത്തും.
രണ്ടു മൂന്നു ദിവസം കൊണ്ട് ശമ്പളം സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിക്കും. കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ കേരളം കൊടുത്ത കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കിഫ്ബി എടുത്ത കടം കേരളത്തിന്റെ കടപരിധിയിൽ ഉൾപ്പെടുത്തരുതെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. ശമ്പളവും പെൻഷനും കൊടുത്താൽ പ്രശ്നം തീരില്ല. സുപ്രീംകോടതിയിൽ പോയതിനാൽ തരാനുള്ള പണം തടയുകയാണെന്നും മന്ത്രി പറഞ്ഞു.