കോഴിക്കോട് കൂരാച്ചുണ്ടിൽ കാട്ടുപോത്തിറങ്ങി; സ്കൂളിന് അവധി
കോഴിക്കോട്∙ കൂരാച്ചുണ്ട് കോട്ടപ്പാലത്ത് കാട്ടുപോത്തിറങ്ങി. ഇന്നലെ രാത്രി ഏഴരയോടെയാണ് കാട്ടുപോത്തിനെ കണ്ടത്. തുടർന്ന് വനപാലകരെ അറിയിച്ച ശേഷം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ കൂരാച്ചുണ്ട് അങ്ങാടിക്കടുത്ത് ചാലിടത്ത് വീണ്ടും കാട്ടുപോത്തിനെ കണ്ടു. മൂന്നെണ്ണമുണ്ടെന്നാണ് നാട്ടുകാർ

കോഴിക്കോട്∙ കൂരാച്ചുണ്ട് കോട്ടപ്പാലത്ത് കാട്ടുപോത്തിറങ്ങി. ഇന്നലെ രാത്രി ഏഴരയോടെയാണ് കാട്ടുപോത്തിനെ കണ്ടത്. തുടർന്ന് വനപാലകരെ അറിയിച്ച ശേഷം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ കൂരാച്ചുണ്ട് അങ്ങാടിക്കടുത്ത് ചാലിടത്ത് വീണ്ടും കാട്ടുപോത്തിനെ കണ്ടു.
മൂന്നെണ്ണമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വീടുകളുടെ മുറ്റത്തും കാട്ടുപോത്ത് എത്തി. വനപാലകരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയാണ്. കാട്ടുപോത്തിറങ്ങിയതോടെ കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്കൂളിന് അവധി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കലക്ടറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സ്കൂളിന് അവധി പ്രഖ്യാപിച്ചത്. കാട്ടുപോത്ത് ഇറങ്ങിയതിനെ തുടർന്ന് തോണിക്കടവ് കണിയാത്തുംപാറ വിനോദസഞ്ചാര കേന്ദ്രം അടച്ചു.