കോഴിക്കോട്∙ കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. പാലാട്ട് ഏബ്രഹാം (70) ആണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്കുശേഷം രണ്ട് മണിയോടെയാണ് സംഭവം. കക്കയം ടൗണിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ കക്കയം ഡാം സൈറ്റ് റോഡിന‌ു സമീപത്തെ കൃഷിയിടത്തിൽ വച്ചാണ് കാട്ടുപോത്ത് ഏബ്രഹാമിനെ കുത്തിയത്. കാട്ടുപോത്തിന്റെ കൊമ്പ് ഏബ്രഹാമിന്റെ കക്ഷത്തിൽ ആഴത്തിലിറങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. പാലാട്ട് ഏബ്രഹാം (70) ആണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്കുശേഷം രണ്ട് മണിയോടെയാണ് സംഭവം. കക്കയം ടൗണിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ കക്കയം ഡാം സൈറ്റ് റോഡിന‌ു സമീപത്തെ കൃഷിയിടത്തിൽ വച്ചാണ് കാട്ടുപോത്ത് ഏബ്രഹാമിനെ കുത്തിയത്. കാട്ടുപോത്തിന്റെ കൊമ്പ് ഏബ്രഹാമിന്റെ കക്ഷത്തിൽ ആഴത്തിലിറങ്ങി. തെയ്യാമ്മയാണ് ഏബ്രഹാമിന്റെ ഭാര്യ. മക്കൾ: ജോമോൻ, ജോബിഷ്, ജിൻസി.

Read more at: ‘സർ, മരപ്പട്ടിയുടെ മൂത്രത്തേക്കാൾ വലിയ പ്രശ്നമാണ് ആനച്ചൂര്; തെരുവിൽ മൃതദേഹം വഹിച്ചുള്ള സമരം ഗതികേട്’

ADVERTISEMENT

അതേസമയം, കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നാളെ കൂരാച്ചുണ്ട് പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചു.

കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഏബ്രഹാമിന്റെ മൃതദേഹം വിട്ടുകൊടുക്കാതെ ഡിസിസി പ്രസി‍ഡന്റ് പ്രവീൺകുമാറിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജിൽ പ്രതിഷേധിക്കുന്നു. (ഫോട്ടോ: സജേഷ് ശങ്കർ ∙ മനോരമ)

ഗുരുതരമായി പരുക്കേറ്റ ഏബ്രഹാമിനെ കൂരാച്ചുണ്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്ക‌ായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുത്തേറ്റ് കിടന്ന ഏബ്രഹാമിനെ ഒരു മണിക്കൂറോളം സമയം കഴിഞ്ഞാണ് കണ്ടത്. അപ്പോഴേയ്ക്കും ധാരാളം രക്തം വാർന്നുപോയിരുന്നു. മെഡിക്കൽ കോളജിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു എന്നാണ് വിവരം.

ADVERTISEMENT

അതിനിടെ, ഏബ്രഹാമിന്റെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റാനായി പുറപ്പെട്ട ആംബുലൻസ് ജനങ്ങൾ തടഞ്ഞു. അക്രമകാരിയായ കാട്ടുപോത്തിനെ വെടിവച്ചു കൊല്ലാൻ കലക്ടർ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് ആംബുലൻസ് തടഞ്ഞത്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിന്റെ നേതൃത്വത്തിലും പ്രതിഷേധം ഉയർന്നു.

Read more at: കാട്ടാന, കടുവ, പുലി, കാട്ടുപോത്ത്, കരടി, കാട്ടുപന്നി; കാട് കടന്ന് കടലോളം

ഏബ്രഹാമിനെ ആശുപത്രിയിലേക്കു മാറ്റുന്നു. (ഫോട്ടോ: മനോരമ)
ADVERTISEMENT

കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാൻ ഉത്തരവിറക്കുമെന്ന് കമ്മിഷണർ ഉറപ്പ് നൽകിയതിനെത്തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കുടുംബത്തിൽ ഒരാൾക്ക് ജോലി, 50 ലക്ഷം നഷ്ടപരിഹാരം എന്നീ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉയർത്തി. കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാൻ കലക്ടർ ഉടൻ ഉത്തരവിടുമെന്ന് കമ്മിഷണർ വ്യക്തമാക്കി.

മൂന്ന് ദിവസമായി കാട്ടുപോത്തുകൾ കക്കയത്തും പരിസരത്തുമായി ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. ഇന്നലെ പുലർച്ചെ ചാലിടം അങ്ങാടിയിലും കാട്ടുപോത്തിനെ കണ്ടു. രാവിലെ ഏഴുമണിയോടെ പ്രദേശവാസിയുടെ വീട്ടുമുറ്റത്തും കാട്ടുപോത്ത് എത്തി. കാട്ടുപോത്ത് ഇറങ്ങിയതോടെ കല്ലാനോട് തോണിക്കടവ്, കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചിട്ടു.

കാട്ടുപോത്തുകളെ നിരീക്ഷിക്കാൻ വനപാലക സംഘം പട്രോളിങ് നടത്തിയിരുന്നു. കക്കയം വനമേഖലയിൽനിന്ന് പെരുവണ്ണാമൂഴി റിസർവോയർ നീന്തിക്കയറിയാണു കാട്ടുപോത്ത് ജനവാസ കേന്ദ്രത്തിൽ എത്തിയത്. ഏതാനും ആഴ്ചകൾക്കു മുമ്പ് കക്കയം ഡാം സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരികൾക്കും കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു. വനാതിർത്തി പ്രദേശങ്ങളിൽ വന്യമൃഗ ആക്രമണം അതിരൂക്ഷമായിത്തുടരുകയാണ്. ഇന്നലെ കോതമംഗലത്ത് സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ഇതിനു പിന്നാലെയാണ് വന്യമൃഗ ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടത്.

English Summary:

70-Year-Old Farmer Died in Savage Buffalo Attack in Kakkayam