പ്രിയങ്കഗാന്ധി റായ്ബറേലിയിൽ സ്ഥാനാർഥിയായേക്കും; രാഹുൽ വയനാടിനു പുറമെ അമേഠിയിലും
ന്യൂഡൽഹി∙ പ്രിയങ്കഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നും തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് വിവരം. സോണിയഗാന്ധി എംപി ആയിരുന്ന റായ്ബറേലിയിൽ പ്രിയങ്ക മത്സരിക്കണമെന്ന അഭിപ്രായം ഉയരുന്നതിനിടെയാണ് പുതിയ തീരുമാനം. മത്സരിക്കാൻ പ്രിയങ്ക സന്നദ്ധത അറിയിച്ചെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.

ന്യൂഡൽഹി∙ പ്രിയങ്കഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നും തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് വിവരം. സോണിയഗാന്ധി എംപി ആയിരുന്ന റായ്ബറേലിയിൽ പ്രിയങ്ക മത്സരിക്കണമെന്ന അഭിപ്രായം ഉയരുന്നതിനിടെയാണ് പുതിയ തീരുമാനം. മത്സരിക്കാൻ പ്രിയങ്ക സന്നദ്ധത അറിയിച്ചെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. രാഹുൽഗാന്ധി വയനാടിനു പുറമെ അമേഠിയിൽ നിന്നും ജനവിധി തേടിയേക്കും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ സ്മൃതി ഇറാനിയോട് രാഹുൽഗാന്ധി പരാജയപ്പെട്ടിരുന്നു.
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം പ്രിയങ്കഗാന്ധി ആദ്യമായാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. റായ്ബറേലി എംപി ആയിരുന്ന സോണിയഗാന്ധി കഴിഞ്ഞമാസം രാജ്യസഭയിലേക്ക് മാറിയിരുന്നു. രാജസ്ഥാനിൽ നിന്നാണ് സോണിയ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പ്രിയങ്കഗാന്ധിയെ റായ്ബറേലിയിലേക്ക് സ്വാഗതം ചെയ്തുള്ള പോസ്റ്ററുകൾ മണ്ഡലത്തിൽ നിറഞ്ഞിരുന്നു. ഇതിനിടെയാണ് കോൺഗ്രസ് വൃത്തങ്ങൾ പ്രിയങ്കഗാന്ധി റായ്ബറേലിയിൽ മത്സരിക്കുമെന്ന് പറയുന്നത്.
2019ൽ ദിനേശ് പ്രതാപ് സിങായിരുന്നു റായ്ബറേലിയിൽ ബിജെപി സ്ഥാനാർഥി. 1.8 ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സോണിയഗാന്ധി ദിനേശിനെ പരാജയപ്പെടുത്തിയത്. റായ്ബറേലിയിലെ സ്ഥാനാർഥി ഇത്തവണ ആരാകുമെന്ന് ബിജെപി തീരുമാനിച്ചിട്ടില്ല. അമേഠിയിൽ നിലവിലെ എംപിയായ സ്മൃതി ഇറാനി തന്നെ ബിജെപി സ്ഥാനാർഥിയാകും.