ആർട്ടിക്കിൾ 370ന്റെ പേരിൽ കോൺഗ്രസ് ജമ്മു കശ്മീരിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു–മോദി
ശ്രീനഗർ∙ആർട്ടിക്കിൾ 370ന്റെ പേരുപറഞ്ഞ് കോൺഗ്രസും അതിന്റെ സഖ്യകക്ഷികളും രാഷ്ട്രീയ ലാഭത്തിനായി ദശാബ്ദങ്ങളായി ജമ്മു കശ്മീരിനെയും രാജ്യത്തെയും തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചില കുടുംബങ്ങളാണ് ആർട്ടിക്കിൾ 370 ന്റെ പ്രയോജനം അനുഭവിച്ചിരുന്നതെന്ന് ജനങ്ങൾ

ശ്രീനഗർ∙ആർട്ടിക്കിൾ 370ന്റെ പേരുപറഞ്ഞ് കോൺഗ്രസും അതിന്റെ സഖ്യകക്ഷികളും രാഷ്ട്രീയ ലാഭത്തിനായി ദശാബ്ദങ്ങളായി ജമ്മു കശ്മീരിനെയും രാജ്യത്തെയും തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചില കുടുംബങ്ങളാണ് ആർട്ടിക്കിൾ 370 ന്റെ പ്രയോജനം അനുഭവിച്ചിരുന്നതെന്ന് ജനങ്ങൾ മനസ്സിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
മറ്റുഭാഗങ്ങളിൽ നടപ്പാക്കിയ നിയമങ്ങൾ ജമ്മു കശ്മീരിൽ നടപ്പാക്കാൻ സാധിക്കാത്ത കാലഘട്ടം ഉണ്ടായിരുന്നു. പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടി രാജ്യത്ത് പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ ജമ്മുകശ്മീരിലെ സഹോദരി സഹോദരന്മാർക്ക് അതിന്റെ പ്രയോജനം ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ കാലം മാറിയെന്നും മോദി പറഞ്ഞു.
ജമ്മു കശ്മീരിൽ സർക്കാർ ജോലിയിൽ പ്രവേശിച്ച ആയിരം പേർക്ക് അദ്ദേഹം നിയമന ഉത്തരവ് കൈമാറി. 2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന് വിശേഷാധികാരങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 മോദി സർക്കാർ റദ്ദാക്കിയത്. സംസ്ഥാനത്തെ ജമ്മു, കശ്മീർ, ലഡാക്ക് എന്നിങ്ങനെ മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തിരുന്നു.