ബ്രഹ്മപുരം മാലിന്യപ്ലാന്റ് സന്ദർശിച്ച് ഹൈക്കോടതി ജഡ്ജിമാർ: സുരക്ഷാ കാര്യങ്ങൾ വിലയിരുത്തി
കൊച്ചി∙ബ്രഹ്മപുരം മാലിന്യപ്ലാന്റ് ഹൈക്കോടതി ജഡ്ജിമാര്‍ സന്ദർശിച്ചു. ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്,പി. ഗോപിനാഥ് എന്നിവരാണ് ഇന്നു പ്ലാന്റിൽ പരിശോധന നടത്തിയത്. മാലിന്യ സംസ്കരണം, സുരക്ഷാ കാര്യങ്ങൾ തുടങ്ങിയവയും ജഡ്ജിമാരുടെ സംഘം വിലയിരുത്തി.ബ്രഹ്മപുരത്തെ ബിപിസിഎൽ മാലിന്യ പ്ലാന്റിന്റെ നിർമാണ

കൊച്ചി∙ ബ്രഹ്മപുരം മാലിന്യപ്ലാന്റ് ഹൈക്കോടതി ജഡ്ജിമാര്‍ സന്ദർശിച്ചു. ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്,പി. ഗോപിനാഥ് എന്നിവരാണ് ഇന്നു പ്ലാന്റിൽ പരിശോധന നടത്തിയത്. മാലിന്യ സംസ്കരണം, സുരക്ഷാ കാര്യങ്ങൾ തുടങ്ങിയവയും ജഡ്ജിമാരുടെ സംഘം വിലയിരുത്തി. ബ്രഹ്മപുരത്തെ ബിപിസിഎൽ മാലിന്യ പ്ലാന്റിന്റെ നിർമാണ പുരോഗതിയും ജഡ്ജിമാർ വിലയിരുത്തി.
കഴിഞ്ഞ വർഷം മാർച്ച് മൂന്നിനായിരുന്നു ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടുത്തം ഉണ്ടായത്. രണ്ടാഴ്ചയ്ക്കു ശേഷമാണു തീ പൂർണമായി അണയ്ക്കാൻ സാധിച്ചത്. അതിനെ തുടര്‍ന്നു ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് മാർച്ച് 16 നു കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. തീപിടുത്തം വീണ്ടുമുണ്ടാകാതിരിക്കാൻ നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ പുരോഗതി കഴിഞ്ഞ ദിവസം മന്ത്രിമാരായ പി.രാജീവ്, എം.ബി.രാജേഷ് എന്നിവർ വിലയിരുത്തിയിരുന്നു. പ്ലാന്റിൽ തീപിടുത്തമുണ്ടാകുന്നതിന്റെ മോക്ഡ്രിൽ ബ്രഹ്മപുരത്ത് നടത്തിയിരുന്നു.