മുരളിയേട്ടനെപ്പറ്റി കൂടുതലൊന്നും പറയിപ്പിക്കരുത്; ചെന്നിത്തലയും സതീശനുമൊഴിച്ച് എല്ലാവരും വിളിച്ചു: പത്മജ
കോട്ടയം∙ കോൺഗ്രസിൽനിന്നുണ്ടായ കടുത്ത അവഗണനയിൽ മനംനൊന്താണ് ബിജെപിയിൽ ചേരുന്നതെന്ന് പത്മജ വേണുഗോപാൽ മനോരമ ഓൺലൈനിനോട്. സാക്ഷാൽ കരുണാകരനും കെ.മുരളീധരനും പാർട്ടി വിട്ടപ്പോൾ കോൺഗ്രസിൽ ഉറച്ചുനിന്ന ആളാണ് ഞാൻ. ആ ഞാൻ ഇപ്പോൾ കോൺഗ്രസ് വിടണമെങ്കിൽ സ്ഥാനമാനങ്ങൾക്കപ്പുറം പ്രയാസങ്ങൾ നേരിട്ടിരുന്നുവെന്നു മനസിലാക്കണം. പാർട്ടി ഒരു വിലയും നൽകിയിരുന്നില്ല. തന്നെ അപമാനിച്ചതിനെക്കാൾ അപ്പുറം കെ.കരുണാകരനെയാണ് കോൺഗ്രസ് നേതാക്കൾ അപമാനിച്ചത്.

കോട്ടയം∙ കോൺഗ്രസിൽനിന്നുണ്ടായ കടുത്ത അവഗണനയിൽ മനംനൊന്താണ് ബിജെപിയിൽ ചേരുന്നതെന്ന് പത്മജ വേണുഗോപാൽ മനോരമ ഓൺലൈനിനോട്. സാക്ഷാൽ കരുണാകരനും കെ.മുരളീധരനും പാർട്ടി വിട്ടപ്പോൾ കോൺഗ്രസിൽ ഉറച്ചുനിന്ന ആളാണ് ഞാൻ. ആ ഞാൻ ഇപ്പോൾ കോൺഗ്രസ് വിടണമെങ്കിൽ സ്ഥാനമാനങ്ങൾക്കപ്പുറം പ്രയാസങ്ങൾ നേരിട്ടിരുന്നുവെന്നു മനസിലാക്കണം. പാർട്ടി ഒരു വിലയും നൽകിയിരുന്നില്ല. തന്നെ അപമാനിച്ചതിനെക്കാൾ അപ്പുറം കെ.കരുണാകരനെയാണ് കോൺഗ്രസ് നേതാക്കൾ അപമാനിച്ചത്. കരുണാകരൻ ജീവിതത്തിൽ ഏറ്റവുമധികം എതിർത്തത് മാർക്സിസ്റ്റ് പാർട്ടിക്കാരെയാണ്. ആ മാർക്സിസ്റ്റ് പാർട്ടിയോടു പോലും ജീവിതത്തിന്റെ അവസാനഘട്ടത്തിൽ സഹകരിക്കേണ്ടി വന്നത് മുരളീധരൻ കാരണമാണെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. ഇന്നു വൈകിട്ട് 5നു പത്മജ ബിജെപി അംഗത്വം സ്വീകരിക്കും.
∙ കരുണാകരന്റെ മകൾ കോൺഗ്രസ് വിടാനുണ്ടായ സാഹചര്യമെന്താണ് ?
ഞാൻ ഏറെ മടുത്തിട്ടാണ് കോണ്‍ഗ്രസില്‍നിന്നു പോകുന്നത്. മനസമാധാനമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ ഞാൻ പാർട്ടിയുമായി അകന്നിരിക്കുകയായിരുന്നു. എന്നെ തോൽപ്പിച്ചവർ ആരാണെന്ന് എനിക്കറിയാം. അവർക്കെതിരെ പരാതി എഴുതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. പലരെയും എന്റെ മുക്കിനുതാഴെ പല സ്ഥാനങ്ങളും നൽകി അവരോധിച്ചു.
∙ പാർട്ടി വിടുന്നത് കോൺഗ്രസിനോടുള്ള ചതിയെന്നാണ് ആരോപണം?
ഒരിക്കലുമല്ല. എന്നെ ഇങ്ങനെയൊരു സാഹചര്യത്തിലേക്കു കൊണ്ടെത്തിക്കുകയായിരുന്നു. ആരോടും എനിക്കു പരാതിയില്ല. രാഷ്ട്രീയ വനവാസത്തിനു പോകാൻ തയാറല്ലാത്തതു കൊണ്ടാണു ബിജെപിയിൽ പോകുന്നത്. എന്റെ അച്ഛൻ എത്ര വിഷമിച്ചാണ് ഈ ലോകത്തുനിന്നു പോയതെന്ന് എനിക്കു മാത്രമേ അറിയാവൂ. ഞാൻ എന്റെ അച്ഛനെ ഒരിക്കലും വിഷമിപ്പിച്ചിട്ടില്ല.
Read also:ലീഡർ ജയിച്ച മുകുന്ദപുരം ഇപ്പോൾ ചാലക്കുടി; ചരിത്രം തിരുത്താൻ താമരയുമായി മകൾ പത്മജ?...
∙ കരുണാകരന്റെ മകൾ ബിജെപിയിലേക്ക് പോകുന്നത് എന്തുകൊണ്ടാണ്?
ഒരു പാർട്ടിക്ക് ഏറ്റവും വേണ്ടത് ലീഡർഷിപ്പ് ക്വാളിറ്റിയുള്ള നേതാക്കളാണ്. ബിജെപിയിൽ ഞാനത് കാണുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അത്തരത്തിൽ ക്വാളിറ്റിയുള്ള ഒരു നേതാവാണ്.
∙ ലോക്സഭാ തിരഞ്ഞെടുപ്പു നോക്കി പാർട്ടി വിടുന്നത് കോൺഗ്രസിന്റെ സാധ്യതകളെ ബാധിക്കില്ലേ?
എന്നെ പലരും ചതിച്ചതോ? ഇപ്പോൾ അതൊന്നും പറയാൻ ഞാനില്ല. എല്ലാത്തിനും എനിക്ക് ഉത്തരങ്ങളുണ്ട്. സീറ്റുകൾ നൽകി തോൽപ്പിക്കുകയായിരുന്നു എന്നെ. സിപിഎമ്മും ബിജെപിയും ഒന്നുമല്ല, കോൺഗ്രസുകാരാണ് എന്നെ തോൽപ്പിച്ചത്.
∙ വർക് അറ്റ് ഹോം ചെയ്തവർക്ക് ഇത്രയൊക്കെ കൊടുത്താൽ പോരെയെന്നാണ് കെ.മുരളീധരൻ ചോദിച്ചിരിക്കുന്നത്?
മുരളിയേട്ടന്റെ ആ പ്രയോഗം എന്നെ വേദനിപ്പിച്ചു. രാഷ്ട്രീയത്തിന്‍റെ പേരില്‍ സ്വന്തം പെങ്ങളെപ്പറ്റി ഇങ്ങനെ പറയരുത്. ഒന്നരവർഷമായി എനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് മുരളിയേട്ടന് അറിയാം.
∙ചാലക്കുടിയിൽ മത്സരിക്കുമോ?
അതൊന്നും ഞാൻ ആലോചിച്ചിട്ടില്ല.
∙ രാജ്യഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പറയുന്നു?
ഒരു ഉപാധിയുമില്ലാതെയാണ് ഞാൻ ബിജെപിയിലേക്ക് പോകുന്നത്.
∙ ഇനി ഒരു ബന്ധവുമില്ലെന്നും കരുണാകരന്റെ ആത്മാവിന് വേദനിക്കുമെന്നും മുരളീധരൻ പറഞ്ഞിട്ടുണ്ട്...
മുരളിയേട്ടനെ കുറിച്ച് കൂടുതൽ പറയിപ്പിക്കരുത്. അദ്ദേഹം ഡിഐസിയിലും എൻസിപിയിലും ഒന്നും പോയിവന്നപ്പോൾ ഞാൻ സഹോദരബന്ധം ഉപേക്ഷിച്ചിട്ടില്ല. രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണോ അദ്ദേഹം സഹോദരബന്ധത്തെ നോക്കികാണുന്നതെന്ന് എനിക്ക് അറിയില്ല. അദ്ദേഹം ഓരോന്നും പറയുന്നത് കേൾക്കുമ്പോൾ എനിക്ക് ചിരി വരികയാണ്. മുരളിയേട്ടൻ അച്ഛനെ എത്ര വേദനിപ്പിച്ചയാളാണ്. മറ്റുള്ളവര്‍ അച്ഛന്‍റെ കാര്യം പറയുന്നതു മനസിലാക്കാം. പക്ഷേ ചേട്ടൻ അച്ഛന്‍റെ ആത്മാവ് എന്നൊക്കെ പറയുന്നതു കേള്‍ക്കുമ്പോള്‍ ചിരിയാണു വരുന്നത്. ജീവിച്ചിരിക്കുമ്പോള്‍ അച്ഛനോട് ഒരു താല്‍പര്യവും കാണിക്കാത്ത ആളാണ് ചേട്ടൻ. അതൊക്കെ എല്ലാവര്‍ക്കും അറിയാം. ഇതൊക്കെ മുരളിയേട്ടൻ തിരുത്തി പറയുന്ന കാലം വരും. എന്നോടുള്ള ബന്ധം ഇതിന്‍റെ പേരില്‍ ഉപേക്ഷിക്കുകയാണെങ്കില്‍ ഉപേക്ഷിക്കട്ടെ.
∙ ഭർത്താവിനെ ഇഡി ചോദ്യം ചെയ്തുവെന്നും ആ ഭീഷണിയിലാണ് ബിജെപിയിലേക്ക് പോകുന്നതെന്നും ആരോപണമുണ്ട്?
(പൊട്ടിച്ചിരിക്കുന്നു) ഞാൻ എന്ത് പറയാനാണ്....
∙ കോൺഗ്രസ് നേതാക്കൾ ഫോൺ വിളിക്കുന്നുണ്ടോ?
എല്ലാവരും വിളിക്കുന്നുണ്ട്. പക്ഷേ, ഞാൻ പരാതിയുമായി പോകുമ്പോൾ ഒരാൾ പോലും എന്നെ ഗൗനിച്ചിരുന്നില്ല. പലരും ഫോൺ പോലും എടുത്തിരുന്നില്ല. അവരാണ് ഇപ്പോൾ എന്നെ വിളിക്കുന്നത്. എന്തായാലും രമേശ് ചെന്നിത്തലയും വി.ഡി.സതീശനും ഒഴിച്ച് എല്ലാവരും വിളിച്ചു.
∙ കെ.മുരളീധരനെ ഫോണിൽ ബ്ലോക്ക് ചെയ്തോ ? അങ്ങനെ പറയുന്നുണ്ട്...
അദ്ദേഹമല്ലേ ബന്ധം ഉപേക്ഷിച്ചെന്ന് പറയുന്നത്....