ന്യൂ‍ഡൽഹി∙ കെ.കരുണാകരന്റെ പാരമ്പര്യം പത്മജ വേണുഗോപാൽ ഇനി ഉപയോഗിച്ചാല്‍ തെരുവില്‍ തടയുമെന്ന യൂത്ത് കോൺ‌ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പത്മജ. രാഹുൽ ടിവിയിലിരുന്ന് നേതാവായ ആളാണെന്നും അദ്ദേഹം അതു തന്നോട് പറയേണ്ടെന്നും പത്മജ പറഞ്ഞു. ഡൽഹിയിൽ ബിജെപി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി∙ കെ.കരുണാകരന്റെ പാരമ്പര്യം പത്മജ വേണുഗോപാൽ ഇനി ഉപയോഗിച്ചാല്‍ തെരുവില്‍ തടയുമെന്ന യൂത്ത് കോൺ‌ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പത്മജ. രാഹുൽ ടിവിയിലിരുന്ന് നേതാവായ ആളാണെന്നും അദ്ദേഹം അതു തന്നോട് പറയേണ്ടെന്നും പത്മജ പറഞ്ഞു. ഡൽഹിയിൽ ബിജെപി ആസ്ഥാനത്തു പാർട്ടി അംഗത്വം സ്വീകരിച്ചശേഷം മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് പത്മജ ഇക്കാര്യം പറഞ്ഞത്.

Read also: പത്മജ വേണുഗോപാൽ ബിജെപി അംഗത്വം സ്വീകരിച്ചു; ‘മോദി കരുത്തനായ നേതാവ്’

ADVERTISEMENT

കെ.കരുണാകരന്റെ പൈതൃകം പത്മജ ഇനി എവിടെയെങ്കിലും ഉപയോഗിച്ചാൽ യൂത്ത് കോൺ‌ഗ്രസുകാർ‌ തെരുവിലിറങ്ങി തടയുമെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ രാവിലെ മാധ്യമങ്ങളോടു പറഞ്ഞത്. ‘‘ബയോളജിക്കലി കരുണാകരൻ പത്മജയുടെ അച്ഛനാണ്. പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും. ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റുകാരിയായി, ചരിത്രത്തിലെ ഏറ്റവും വലിയ പിതൃഘാതകയായി പത്മജ അറിയപ്പെടും. ’’– രാഹുൽ പറഞ്ഞു.

അതേസമയം, അംഗത്വം സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് ഏറെനേരം സംസാരിക്കാൻ പത്മജയെ ബിജെപി നേതൃത്വം അനുവദിച്ചില്ല. മാധ്യമപ്രവർത്തകർക്ക് ചോദിക്കാനുള്ളത് ചോദിക്കാമെന്ന് പത്മജ പറഞ്ഞെങ്കിലും പ്രകാശ് ജാവഡേക്കർ ഉൾ‌പ്പെടെയുള്ള നേതാക്കൾ പെട്ടെന്ന് എഴുന്നേറ്റ് വാർത്താസമ്മേളനം അവസാനിച്ചതായി അറിയിക്കുകയായിരുന്നു. പുറത്തേയ്ക്ക് നടക്കുന്നതിനിടെയാണ് പത്മജ പലതിനും മറുപടി നൽകിയത്. പിന്നീട് വിശദമായി മാധ്യമങ്ങളെ കാണുമെന്ന് പ്രകാശ് ജാവഡേക്കർ അറിയിച്ചു.

English Summary:

Padmaja Venugopal's Reply to Rahul Mamkootathil