മുരളീധരന് ശക്തമായ മറുപടി നൽകണമെന്നുണ്ട്; ഭാവിയിൽ ‘മുരളീ ജീ’ എന്നു വിളിക്കേണ്ടി വന്നാലോ?: പരിഹസിച്ച് ശോഭ
ആലപ്പുഴ∙ പത്മജ വേണുഗോപാൽ ബിജെപിയിലേക്കു പോകുന്നതിനെ വിമർശിച്ച കെ.മുരളീധരനെ പരിഹസിച്ച് ബിജെപി നേതാവും ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയുമായ ശോഭ സുരേന്ദ്രൻ. മുരളീധരന് ശക്തമായ മറുപടി നൽകണമെന്ന് ആഗ്രഹമുണ്ടെങ്കിലും, ഭാവിയിൽ ‘മുരളീ ജീ’ എന്നു വിളിക്കേണ്ടി വന്നാലോ എന്ന് ഓർത്താണ് മിണ്ടാത്തതെന്നു ശോഭ സുരേന്ദ്രൻ പരിഹസിച്ചു. ജീവിച്ചിരിക്കുന്ന കാലത്ത് പിതാവ് കെ.കരുണാകരന്റെ പേരിന്റെ വിലയിടിക്കുന്ന പല കാര്യങ്ങളും മുരളീധരൻ ചെയ്തിട്ടുണ്ടെന്നും ശോഭ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

‘‘എനിക്ക് കെ.മുരളീധരന് ശക്തമായ മറുപടി നൽകണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, പറയാത്തതിന്റെ കാരണം, കുറച്ചുനാൾ കഴിഞ്ഞ് അദ്ദേഹത്തെ മുരളീ ജീ എന്ന് വിളിക്കേണ്ടി വന്നാലോ എന്നോർത്തിട്ടാണ്. ബിജെപിയിലേക്ക് അദ്ദേഹത്തിനു കൂടി കടന്നുവരാൻ സാധ്യതയുള്ള രീതിയിലാണ് ഇന്ത്യൻ ജനാധിപത്യത്തിൽ ഇന്ന് എല്ലാം സംഭവിക്കുന്നത്. എല്ലാവരും ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.
ശ്രീ മുരളീധരൻ, അങ്ങയുടെ അച്ഛൻ ജീവിച്ചിരിക്കുന്ന കാലത്ത് അച്ഛന്റെ താൽപര്യമില്ലാതെ മറ്റൊരു പാർട്ടി രൂപീകരിച്ച് ഡിഐസി പ്രസ്ഥാനമുണ്ടാക്കി ഈ പാർട്ടിയിൽനിന്നു വേർപിരിഞ്ഞു പോയശേഷം, കേരളത്തിലെ മാധ്യമപ്രവർത്തകരുടെയും ജനങ്ങളുടെയും മുന്നിൽവച്ച് പറഞ്ഞത്, എനിക്ക് എന്റെ അച്ഛനാണെന്നു പറയാൻ പോലും ലജ്ജ തോന്നുന്നു എന്നാണ്. ജീവിച്ചിരിക്കുന്ന കാലത്ത് അങ്ങയുടെ അച്ഛന്റെ പേരിനെപ്പോലും വിലകുറച്ചു കാണിച്ച അനേകം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
അതിനുശേഷം എന്തു സംഭവിച്ചു? ഡിഐസി ഉണ്ടാക്കിയശേഷം ഇടതുപക്ഷത്തേക്കു പോകാൻ തീരുമാനിച്ചു. ഇടതുപക്ഷം എടുക്കാൻ തയാറായില്ല. അവസാനം എൻസിപിയിൽ ചേർന്നു. എൻസിപിയുടെ സംസ്ഥാന പ്രസിഡന്റായി. അപ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി എൻസിപിയെ അവരുടെ മുന്നണിയിൽനിന്നു പുറത്താക്കി. മുന്നണിയിൽനിന്നു പുറത്താക്കിയശേഷമാണ് പിന്നീട് എൻസിപിയെ ഇടതുപക്ഷം കൂടെക്കൂട്ടിയത്. രാഷ്ട്രീയത്തിൽ മുന്നോട്ടുള്ള പ്രയാണത്തിനു വേണ്ടി പല കാര്യങ്ങളും സ്വീകരിച്ചിട്ടുള്ള ഒരാളാണ് കെ.മുരളീധരനെന്നാണ് എനിക്ക് അതേക്കുറിച്ച് പറയാനുള്ളത്.
ബിജെപിയെ സംബന്ധിച്ച് ഏറെ രാശി കൂടുതലുള്ള ദിവസമാണിത്. കാരണം, ഡൽഹിയിൽ ഇന്ന് ഒരു ചർച്ച നടക്കാൻ പോവുകയാണ്. ഇത് പെട്ടെന്ന് ഒരു മിനിറ്റിൽ സംഭവിച്ചതല്ലല്ലോ. അപ്പോൾ സ്വാഭാവികമായിട്ടും ഒരു സഹോദരി കൂടി ഈ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നു എന്ന ശുഭവാർത്തയുമായിട്ടാണ് ഞാൻ ആലപ്പുഴയിൽ എത്തിയിട്ടുള്ളത്. എന്നെ സംബന്ധിച്ച് ഞാൻ ഒരു വിശ്വാസിയാണ്. നല്ലൊരു സമയം നോക്കിയാണ് ഞാൻ ഇവിടെ വന്നിറങ്ങിയിട്ടുള്ളത്. അത് മാധ്യമസുഹൃത്തുക്കളോട് പറയാൻ എനിക്കു മടിയില്ല. അങ്ങനെയൊരു സമയത്തിനായാണ് ഞാൻ ഇവിടേക്കു വരാൻ വൈകിയത്’’ – ശോഭ സുരേന്ദ്രൻ പറഞ്ഞു.