ലണ്ടൻ∙ ചെങ്കടലിൽ ഹൂതി മിസൈൽ ആക്രമണത്തിൽ മൂന്നു കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു. നാലു പേർക്കു പരുക്കേറ്റതായാണ് വിവരം. മൂന്നു പേരുടെ പരുക്ക്

ലണ്ടൻ∙ ചെങ്കടലിൽ ഹൂതി മിസൈൽ ആക്രമണത്തിൽ മൂന്നു കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു. നാലു പേർക്കു പരുക്കേറ്റതായാണ് വിവരം. മൂന്നു പേരുടെ പരുക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ചെങ്കടലിൽ ഹൂതി മിസൈൽ ആക്രമണത്തിൽ മൂന്നു കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു. നാലു പേർക്കു പരുക്കേറ്റതായാണ് വിവരം. മൂന്നു പേരുടെ പരുക്ക് ഗുരുതരമാണ്. ആക്രമണത്തിൽ കപ്പലിനു കാര്യമായ നാശനഷ്ടമുണ്ടായി. ഇറാന്റെ പിന്തുണയുള്ള സായുധസംഘടനയാണു ഹൂതി. ആക്രമണത്തിൽ കപ്പൽ ജീവനക്കാർ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്.

ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള ട്രൂ കോൺഫിഡൻസ് എന്ന കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. കരീബിയൻ രാജ്യമായ ബാർബഡോസിനു വേണ്ടി സർവീസ് നടത്തുകയായിരുന്നു. ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിനിരയായ ഗാസയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി ഒക്‌ടോബർ മുതൽ ഇസ്രയേലുമായി ബന്ധമുണ്ടെന്ന് കരുതുന്ന നിരവധി കപ്പലുകൾ ഹൂതികൾ ആക്രമിച്ചിരുന്നു.

ADVERTISEMENT

Read Also: പദ്മജ വേണുഗോപാൽ ബിജെപിയിലേക്ക്: ഡൽഹിയിൽ ചർച്ച

വിവിധ രാജ്യങ്ങളിലേക്കുള്ള ചരക്കുകൾ, എണ്ണ, ദ്രവീകൃത പ്രകൃതി വാതകം എന്നിവയുടെ കയറ്റുമതിക്കുള്ള പ്രധാന വഴികളിലൊന്നാണ് ചെങ്കടൽ. ഹൂതി ആക്രമണത്തെ തുടർന്ന് നിരവധി ഷിപ്പിങ് കമ്പനികൾ ചെങ്കടൽ വഴിയുള്ള കയറ്റുമതി നിർത്തിവച്ചു. കേപ് ഓഫ് ഗുഡ് ഹോപ് വഴി പോകുന്ന ബദൽ റൂട്ടാണ് പല കപ്പലുകളും തിരഞ്ഞെടുക്കുന്നത്. എന്നാൽ ഇതുവഴി കപ്പലുകൾക്ക് 3,500 നോട്ടിക്കൽ മൈൽ ദൂരം അധിക യാത്ര ചെയ്യേണ്ടി വരുന്നുണ്ട്. ഇത് യാത്രാ ചെലവും വർധിപ്പിച്ചു.

ADVERTISEMENT

കപ്പലുകൾക്ക് നേരെ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് യുഎൻ ഉൾപ്പെടെയുള്ള രാജ്യാന്തര സംഘടനകളും യുഎസ് ഉൾപ്പെടെ നിരവധി രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. യൂറോപ്പിനും ഏഷ്യയ്‌ക്കും ഇടയിലുള്ള പ്രധാന പാതയായ ഇവിടെയാണ് ഷിപ്പിങ് ട്രാഫിക്കിന്റെ 15 ശതമാനവും വരുന്നത്.

English Summary:

Three killed in houthi attack on red sea shipping

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT