ന്യൂഡൽഹി∙ അഭ്യൂഹങ്ങൾക്കും അവസാന നിമിഷത്തെ വെട്ടിത്തിരുത്തലുകൾക്കും ഒടുവിൽ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക പുറത്ത്. കേരളത്തിൽ കോൺഗ്രസ് മത്സരിക്കുന്ന 16 സീറ്റുകളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എന്നിവർ മുതൽ അവസാന നിമിഷം ചിത്രത്തിലേക്കു വന്ന പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ വരെയുള്ളവർ പട്ടികയിൽ ഇടംപിടിച്ചു. രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽനിന്ന് ജനവിധി തേടും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Read also: ‘ഇത് ഗംഭീരമായി; സ്ഥാനാർഥിയെ മാറ്റിയാലും ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് ജനം’

അഭ്യൂഹങ്ങൾ ശരിവച്ച്, അവസാന നിമിഷത്തെ തിരിമറിക്കൊടുവിൽ വടകരയിലെ സിറ്റിങ് എംപി കെ.മുരളീധരൻ തൃശൂരിൽ സ്ഥാനാർഥിയായി. മുരളീധരനു പകരം ഷാഫി പറമ്പിലാണ് വടകരയിൽ യുഡിഎഫ് സ്ഥാനാർഥി. കെ.സുധാകരൻ കണ്ണൂരിൽത്തന്നെ വീണ്ടും മത്സരിക്കും. തിരുവനന്തപുരത്ത് ശശി തരൂർ ഉൾപ്പെടെ മറ്റു മണ്ഡലങ്ങളിൽ സിറ്റിങ് എംപിമാർക്കു തന്നെ അവസരം നൽകി. ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് സഹോദരി പത്മജ വേണുഗോപാൽ ബിജെപിയിൽ‍ ചേർന്നതാണ് മുരളീധരനെ തൃശൂരിലേക്കു മാറ്റാൻ കാരണം. പത്മജയുടെ ബിജെപി പ്രവേശനത്തിലൂടെ സംഭവിക്കാൻ സാധ്യതയുള്ള പരുക്കുകൾക്ക് മുരളിയുടെ വരവ് മറുമരുന്നാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.

ADVERTISEMENT

മുരളീധരൻ പോയതോടെ ഒഴിവുവന്ന വടകരയിൽ കെ.കെ. ശൈലജയെ നേരിടാൻ കരുത്തനായ സ്ഥാനാർഥി തന്നെ വേണമെന്ന ചിന്തയിലാണ് യുവനേതാക്കളിൽ പ്രധാനിയായ ഷാഫി പറമ്പിൽ എത്തുന്നത്. ഡൽഹിയിൽ കെ.സി.വേണുഗോപാൽ എംപിയുടെ വസതിയിൽ ചേർന്ന നേതൃയോഗത്തിലാണ് സ്ഥാനാർഥി പട്ടിക അന്തിമമാക്കിയത്. യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുത്തു.

∙ മണ്ഡലങ്ങളും സ്ഥാനാർഥികളും

തിരുവനന്തപുരം – ശശി തരൂർ (സിറ്റിങ് എംപി)
ആറ്റിങ്ങൽ – അടൂർ പ്രകാശ് (സിറ്റിങ് എംപി)
പത്തനംതിട്ട – ആന്റോ ആന്റണി (സിറ്റിങ് എംപി)
മാവേലിക്കര – കൊടിക്കുന്നിൽ സുരേഷ് (സിറ്റിങ് എംപി)
ആലപ്പുഴ – കെ.സി. വേണുഗോപാൽ
ഇടുക്കി – ഡീൻ കുര്യാക്കോസ് (സിറ്റിങ് എംപി)
എറണാകുളം – ഹൈബി ഈഡൻ (സിറ്റിങ് എംപി)
ചാലക്കുടി – ബെന്നി ബഹനാൻ (സിറ്റിങ് എംപി)
തൃശൂർ – കെ.മുരളീധരൻ
പാലക്കാട് – വി.കെ. ശ്രീകണ്ഠൻ (സിറ്റിങ് എംപി)
ആലത്തൂർ – രമ്യ ഹരിദാസ് (സിറ്റിങ് എംപി)
വയനാട് – രാഹുൽ ഗാന്ധി (സിറ്റിങ് എംപി)
കോഴിക്കോട് – എം.കെ. രാഘവൻ (സിറ്റിങ് എംപി)
വടകര – ഷാഫി പറമ്പിൽ
കണ്ണൂർ – കെ.സുധാകരൻ (സിറ്റിങ് എംപി)
കാസർകോട് – രാജ്മോഹൻ ഉണ്ണിത്താൻ (സിറ്റിങ് എംപി)

Show more

English Summary:

Lok Sabha Elections 2024: Congress may announce Candidates today