കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കാൻ മമ്പറം ദിവാകരൻ; ‘സുധാകരന്റെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെ’
കണ്ണൂർ∙ കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് കോൺഗ്രസിൽനിന്നു പുറത്താക്കപ്പെട്ട മമ്പറം ദിവാകരൻ. കെ.സുധാകരന്റെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെയാണ് തന്റെ മത്സരമെന്നും ദിവാകരൻ അറിയിച്ചു.

Read also: ‘ഇത് ഗംഭീരമായി; സ്ഥാനാർഥിയെ മാറ്റിയാലും ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് ജനം’
‘‘സ്ഥാനമാനങ്ങൾ കിട്ടാതെ വന്നപ്പോൾ ബിജെപിയിൽ ചേർന്നവനെതിരെയും ഏകാധിപത്യ ഫാഷിസ്റ്റ് ചിന്താഗതിയുള്ള എം.വി.ജയരാജന് എതിരായും ജനാധിപത്യവിരുദ്ധ സമീപനം ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകളെ കൊണ്ടുവന്ന് മമ്പറത്ത് കള്ളവോട്ടു ചെയ്ത് എന്റെ ആശ്രിതരെ പിടിച്ചെടുത്ത നേതാവിന് എതിരെയുമൊക്കെയാണ് എന്റെ പോരാട്ടം.’’– മമ്പറം ദിവാകരൻ പറഞ്ഞു.
രണ്ടു വർഷം മുൻപാണ് ദിവാകരനെ കോണ്‍ഗ്രസ് പുറത്താക്കിയത്. തലശ്ശേരിയിലെ ഇന്ദിരാ ഗാന്ധി ആശുപത്രി സഹകരണ സംഘം തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഔദ്യോഗിക പാനലിനെതിരെ മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള ബദൽ പാനൽ മത്സരിക്കുന്നത് അച്ചടക്കലംഘനമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്ന കെപിസിസിയുടെ നടപടി.
കെ.കരുണാകരൻ ചാരിറ്റിബിൾ ട്രസ്റ്റിന്റെ പണപ്പിരിവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ മുൻപ് മമ്പറം ദിവാകരൻ ആരോപണം ഉന്നയിച്ചിരുന്നു. കെപിസിസി നിർവാഹക സമിതി അംഗമായിരുന്ന ദിവാകരൻ 2 തവണ ധർമടം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.