‘രാജൻ കേസിന്റെ കാലത്ത് ഒളിവിൽ പോയി അച്ഛനെ കണ്ടയാൾ, പേടിക്കില്ല: രാഹുലിന് എതിരെ കേസ് കൊടുക്കും’
തിരുവനന്തപുരം∙ മോശം പരാമർശം നടത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കേസ് കൊടുക്കുമെന്നു പത്മജ വേണുഗോപാൽ. ഞാൻ കരുണാകരന്റെ മകളല്ലെന്നാണു രാഹുൽ പറഞ്ഞത്. എന്റെ അമ്മയെയാണ് അതിലൂടെ അവർ പറഞ്ഞതെന്നും പത്മജ വിശദീകരിച്ചു.

Read Also: മക്കൾ പോകുന്നതിൽ വലിയ കാര്യമില്ല, വാപ്പമാര് പോകുമ്പോൾ നോക്കിയാൽ മതി: കുഞ്ഞാലിക്കുട്ടി
‘‘രാഹുൽ മാങ്കൂട്ടത്തിൽ ടിവിയിലിരുന്നു നേതാവായ ആളാണ്. അദ്ദേഹം എങ്ങനെയാണു ജയിലിൽ 10 ദിവസം കിടന്നതെന്നും അതിന്റെ പിന്നിലെ കഥകൾ എന്താണെന്നും എനിക്കറിയാം. അത് എന്നെക്കൊണ്ടു പറയിപ്പിക്കരുത്. എന്നെ വഴിയിൽ തടയുമെന്നു പറഞ്ഞു. അങ്ങനെ പേടിക്കുന്ന ആളല്ല ഞാൻ. അച്ഛൻ ജയിലിൽ പോകുന്നതു ഞാൻ കണ്ടിട്ടുണ്ട്. രാജൻ കേസിന്റെ സമയത്ത് ഒളിവിൽ പോയി അച്ഛനെ കണ്ടയാളാണ് ഞാൻ, പേടിക്കില്ല’’–പത്മജ വിശദീകരിച്ചു.
കോൺഗ്രസിന് എതിരെ രൂക്ഷ വിമർശനമാണു വാർത്താസമ്മേളനത്തിൽ പത്മജ നടത്തിയത്. കെ.കരുണാകരനെ അപമാനിക്കുന്നിടത്തു നിൽക്കാനില്ലെന്നു തീരുമാനിച്ചെന്നും ഏതു പാർട്ടിക്കും ശക്തനായ നേതാവ് വേണമെന്നും കോൺഗ്രസിന് അതില്ലെന്നും പത്മജ കുറ്റപ്പെടുത്തി.