സിൻജോ കരാട്ടെ ബ്ലാക്ക് ബെൽറ്റ്, കൈവിരലുകൾ കൊണ്ട് സിദ്ധാർഥന്റെ കണ്ഠനാളത്തിൽ അമർത്തി; നിർണായക മൊഴി
Mail This Article
വൈത്തിരി∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാര്‍ഥനെ ക്രൂരമായി മർദിച്ചതിനു പിടിയിലായ പ്രതികൾ പൊലീസിനു മൊഴി നൽകി. പ്രധാന പ്രതി സിൻജോ ജോൺസനാണ് മൃഗീയമായി മർദിച്ചത്. സിൻജോ കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആണെന്ന് പൊലീസ് പറഞ്ഞു. കൈവിരലുകൾ കൊണ്ട് സിൻജോ സിദ്ധാർഥന്റെ കണ്ഠനാളം അമര്‍ത്തിയതോടെ സിദ്ധാര്‍ഥന് വെള്ളം പോലും ഇറക്കാൻ കഴിയാത്ത അവസ്ഥയായി.
സിൻജോ ജോൺസൺ അഭ്യാസ മികവ് മുഴുവൻ സിദ്ധാര്‍ഥനുമേൽ പ്രയോഗിച്ചു. ഒറ്റച്ചവിട്ടിന് താഴെയിട്ടു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം സിദ്ധാര്‍ഥൻ ഭക്ഷണവും വെള്ളവും കഴിക്കാതെ അവശനായിരുന്നു. ആള്‍ക്കൂട്ട വിചാരണ പ്ലാൻ ചെയ്തതും സിൻജോ ആണെന്നാണ് പുറത്തുവരുന്ന വിവരം. ബെൽറ്റ് കൊണ്ട് തലങ്ങും വിലങ്ങും അടിച്ചത് കാശിനാഥനാണ്. സംഭവം പുറത്തുപറഞ്ഞാല്‍ തലയുണ്ടാവില്ലെന്ന് സിന്‍ജോ മറ്റുള്ളവരെ ഭീഷണിപ്പെടുത്തി. അതുകൊണ്ടാണ് സിന്‍ജോയെ പൊലീസ് മുഖ്യപ്രതിയാക്കിയതും. ക്രൂരതകാണിച്ചതില്‍ രണ്ടാമന്‍ കാശിനാഥനാണെന്നാണ് പൊലീസിനു ലഭിച്ച മൊഴി.