വനിതാ ദിനത്തിൽ പാചകവാതക വില കുറച്ചു; ജനങ്ങളുടെ ഭാരം കുറയ്ക്കാനെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി∙ രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില കുറച്ച് കേന്ദ്രസർക്കാർ. ഗാർഹിക സിലിണ്ടറിന് 100 രൂപയാണ് കുറച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെ അറിയിച്ചു. ദശലക്ഷകണക്കിന് കുടുംബങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് പ്രഖ്യാപനമെന്നും പ്രധാനമന്ത്രി പറഞ്ഞു. വനിതാദിനം പ്രമാണിച്ചാണ് പ്രഖ്യാപനം.

‘‘ഇന്ന് വനിതാ ദിനത്തിൽ, എൽപിജി സിലിണ്ടർ വില 100 രൂപ കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇതു രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിനു കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി കുറയ്ക്കും. പ്രത്യേകിച്ച് നമ്മുടെ നാരീ ശക്തിക്ക് പ്രയോജനം ചെയ്യും. പാചക വാതകം താങ്ങാനാവുന്ന വിലയിൽ എത്തിക്കുന്നതിലൂടെ ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാനാണു സർക്കാർ ആഗ്രഹിക്കുന്നത്. കേന്ദ്രത്തിന്റെ തീരുമാനം സ്ത്രീകളെ ശാക്തീകരിക്കും. പാചകവാതക വില കുറയ്ക്കുന്നതിലൂടെ കുടുംബങ്ങളുടെ ക്ഷേമത്തെ പിന്തുണയ്ക്കാനും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു. ഇതു സ്ത്രീകളെ ശാക്തീകരിക്കും’’ – നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ദിവസങ്ങൾക്കു മുന്നേയുള്ള പ്രഖ്യാപനം കേന്ദ്രസർക്കാരിനു രാഷ്ട്രീയമായും ഗുണം ചെയ്യും. രാജ്യത്തെ വോട്ടർമാരുടെ അടിസ്ഥാന പ്രശ്നം എന്ന നിലയിൽ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ നിർണായക തീരുമാനമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.