‘ഇത് ഗംഭീരമായി; സ്ഥാനാർഥിയെ മാറ്റിയാലും ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് ജനം’
തൃശൂർ∙ തൃശൂരിൽ എതിർ സ്ഥാനാർഥി ആരാണെന്നത് വിഷയമല്ലെന്നും തനിക്കു വിജയം ഉറപ്പാണെന്നും ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. സ്ഥാനാർഥിയെ മാറ്റിയാലും ആര് ജയിക്കണമെന്നു തീരുമാനിക്കുന്നതു ജനമാണെന്നും അദ്ദേഹം പ്രതികരിച്ചു. തൃശൂരിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയായി കെ.മുരളീധരൻ വരുമെന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

Read also: ‘പാർട്ടി ആവശ്യപ്പെട്ടാൽ മത്സരത്തിൽനിന്ന് പിന്മാറും; ചുവരെഴുതിയതും പോസ്റ്റർ ഒട്ടിച്ചതും സ്വാഭാവികം’
‘‘സ്ഥാനാർഥിയെ മാറ്റുന്നത് അവരുടെ പ്രശ്നമാണ്, അതേ കുറിച്ച് എനിക്ക് അറിയില്ല. ജനമല്ലേ തീരുമാനിക്കുന്നത്. ഇത് ഗംഭീരമായി എന്നേ എനിക്ക് പറയാനുള്ളൂ’’–സുരേഷ് ഗോപി മാധ്യമങ്ങളോടു പ്രതികരിച്ചു.
തൃശൂരിൽ സിറ്റിങ് എംപി ടി.എൻ.പ്രതാപനു പകരം കെ.മുരളീധരനെ കൊണ്ടുവന്ന് സ്ഥാനാർഥിപട്ടികയിൽ അപ്രതീക്ഷിത മാറ്റത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ബിജെപിയുടെ താര സ്ഥാനാർഥിയായ സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂരിൽ ഏറ്റവും കരുത്തുറ്റ സ്ഥാനാർഥിയെന്ന നിലയിലാണ് കെ.മുരളീധരനെ രംഗത്തിറക്കാനുള്ള നീക്കം.