മുതിർന്ന കോൺഗ്രസ് നേതാവ് സുരേഷ് പച്ചൗരി ഇനി ബിജെപിയിൽ; സജ്ഞയ് ശുക്ലയും ഇന്ന് അംഗത്വമെടുത്തേക്കും
ഭോപ്പാൽ∙ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് പച്ചൗരി ബിജെപിയിൽ ചേർന്നു. മധ്യപ്രദേശിലെ ബിജെപി ഓഫിസിൽവച്ച് ശനിയാഴ്ചയാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. ഗാന്ധി കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള ആളാണ് പച്ചൗരി. നാലുതവണ രാജ്യസഭാംഗവുമായിരുന്നു.

‘‘മധ്യപ്രദേശ് കോൺഗ്രസിലെ വലിയ നേതാവാണ് സുരേഷ് പച്ചൗരി. അദ്ദേഹത്തെപ്പോലെ മുതിർന്ന നേതാവിനുള്ള ഇടം ഇപ്പോൾ കോൺഗ്രസിലില്ല. അതിനാൽ അദ്ദേഹം ബിജെപിയിൽ ചേർന്ന് മോദിക്കു കീഴിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു.’’ – ബിജെപി സംസ്ഥാന പ്രസിഡന്റ് വി.ഡി. ശർമ പറഞ്ഞു. കോൺഗ്രസ് നേതാവ് സജ്ഞയ് ശുക്ലയും ഇന്നു ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചനയുണ്ട്.
‘‘രാഹുൽ ഗാന്ധി ന്യായ് യാത്രയിലാണ്. ആർക്കെങ്കിലും രാജ്യത്തോട് നീതി പുലർത്താൻ സാധിക്കുമെങ്കിൽ അത് നരേന്ദ്ര മോദിക്ക് മാത്രമാണെന്ന് നേതാക്കളും പ്രവർത്തകരും തിരിച്ചറിഞ്ഞുകഴിഞ്ഞു. അതുകൊണ്ടാണ് ഒരുപാടു പേർ ബിജെപിയിൽ ചേരുന്നത്.’’ – മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയ്‌വർഗിയ പറഞ്ഞു.