തിരുവനന്തപുരം∙ വർക്കല പാപനാശം ബീച്ചിലെ ഫ്ലോട്ടിങ് ബ്രിജ് തകർന്ന സംഭവം അങ്ങേയറ്റം ആശങ്കാജനകമെന്ന് കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ വി. മുരളീധരൻ. മാനദണ്ഡങ്ങൾ പാലിച്ചാണോ ബ്രിജ് നിർമാണം നടന്നിട്ടുള്ളത്, ആവശ്യമായുള്ള മുൻകരുതലുകൾ നിർമ്മാണ ഘട്ടത്തിൽ വേണ്ട രീതിയിൽ സ്വീകരിച്ചോ എന്നതെല്ലാം പരിശോധിക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു. അപകട സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Read also: വര്‍ക്കലയിൽ ഫ്ലോട്ടിങ് ബ്രിജിൽ അപകടം, സഞ്ചാരികള്‍ കടലില്‍ വീണു; 15 പേർക്ക് പരുക്ക്

ADVERTISEMENT

‘‘ബീച്ച് ടൂറിസത്തിന്റെ വലിയ സാധ്യതകളുള്ള വർക്കലയിൽ ഇങ്ങനെയൊരു അപകടം നടക്കുന്നത് കേരളത്തിലേക്കുള്ള സഞ്ചാരികളുടെ വരവിനെ ബാധിക്കും. ഏതാനും ആഴ്ചകൾക്കു മുൻപ് സംസ്ഥാന ടൂറിസം മന്ത്രി ബീച്ച് ടൂറിസത്തെ ചിലർ തകർക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി രംഗത്ത് വന്നു. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് മാനദണ്ഡങ്ങൾ പാലിക്കാത്തതും ആവശ്യമായ മുൻകരുതലുകൾ എടുക്കാത്തതുമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾക്ക് കാരണമെന്ന് മന്ത്രി മനസ്സിലാക്കണം.’’– കേന്ദ്രമന്ത്രി പറഞ്ഞു.

മനുഷ്യജീവൻ കൊണ്ട് പന്താടുന്ന ഈ സമീപനം അവസാനിപ്പിക്കണമെന്നും ഉത്തരവാദികളായിട്ടുള്ള ആളുകളെ കണ്ടെത്തണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു. വിനോദസഞ്ചാര മേഖലയിലെ വലിയ അപകടമാണ് താനൂരിൽ നടന്നത്. താനൂർ സംഭവത്തിൽ നിന്ന് സംസ്ഥാന സർക്കാർ എന്തെങ്കിലും പാഠം പഠിച്ചു എന്ന് തോന്നുന്നില്ല. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആയിരക്കണക്കിന് വിനോദസഞ്ചാരികൾ വരുന്ന മേഖലകളിൽ കൂടുതൽ ശുഷ്കാന്തിയോടു കൂടിയിട്ടുള്ള പ്രവർത്തനങ്ങൾ ഉണ്ടാകണമെന്നും മന്ത്രി പ്രതികരിച്ചു.

ADVERTISEMENT

ശനിയാഴ്ച വൈകിട്ടാണ് വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിജിലുണ്ടായ അപകടത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരുക്കേറ്റത്. ശക്തമായ തിരയില്‍ പെട്ട് ഫ്ലോട്ടിങ് ബ്രിജിന്‍റെ കൈവരി തകരുകയായിരുന്നു. ശക്തമായി തിരമാല വീണ്ടും അടിച്ചതോടെ ഫ്ലോട്ടിങ് ബ്രിജിലുണ്ടായിരുന്നവര്‍ കടലിലേക്ക് പതിച്ചു. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയില്‍ പെട്ടതോട കടലില്‍ വീണവര്‍ക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല. സുരക്ഷാ ജീവനക്കാര്‍ കടലില്‍ വീണവരെ പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടിയിട്ടുണ്ട്.

English Summary:

V Muraleedharan About Accident at Varkala Floating Bridge