മണിക്കൂറുകൾ നീണ്ട ദൗത്യം വിഫലം; കുഴൽക്കിണറിൽ വീണയാളെ രക്ഷിക്കാനായില്ല
ന്യൂഡൽഹി∙ കേശോപുർ മാണ്ഡിക്ക് സമീപം 40 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണയാളെ രക്ഷിക്കാനായില്ല. മണിക്കൂറുകൾ നീണ്ട

ന്യൂഡൽഹി∙ കേശോപുർ മാണ്ഡിക്ക് സമീപം 40 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണയാളെ രക്ഷിക്കാനായില്ല. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇയാളെ പുറത്തെത്തിച്ചെങ്കിലും മരിച്ചിരുന്നതായി അധികൃതർ സ്ഥിരീകരിച്ചു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്.
Read More: 52 മണിക്കൂർ രക്ഷാപ്രവർത്തനം; കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം
മരിച്ചയാളെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ദേശീയ ദുരന്ത നിവാരണ സേനയും ഡൽഹി അഗ്നിശമന സേനയുമാണു രക്ഷാപ്രവർത്തനം നടത്തിയത്. കിണറിനു സമാന്തരമായി മറ്റൊരു കുഴിയെടുത്തായിരുന്നു ദൗത്യം. ഡൽഹി മന്ത്രി അതിഷി നേരിട്ടെത്തി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. മരിച്ചയാളെ ആരെങ്കിലും തള്ളിയിട്ടതാണോ എന്ന സംശയം ഉദ്യോഗസ്ഥരിൽ ഒരാളായ രവീന്ദർ സിങ് പങ്കുവച്ചു.
ഒരുമണിയോടെയാണു കുഴൽക്കിണറിൽ ഒരാൾ വീണെന്ന് അറിയിച്ച് ഡൽഹി അഗ്നിശമന സേനയിൽ സന്ദേശമെത്തിയത്. ഉടൻ അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി. തുടക്കത്തിൽ ഒരു കുട്ടിയാണു കിണറിൽ വീണതെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ കുട്ടിയല്ല, മുതിർന്ന വ്യക്തിയാണു കിണറിലുള്ളതെന്ന് അഗ്നിശമനസേന അറിയിക്കുകയായിരുന്നു.