ബരാമതിയിൽ പിരിമുറുക്കം അയച്ച് ആശ്ലേഷിച്ചും ക്ഷേമം പങ്കിട്ടും സുപ്രിയ–സുനേത്ര ‘പോരാട്ടം’
മുംബൈ ∙ പവാർ കുടുംബാംഗങ്ങൾ നേർക്കുനേർ പോരാട്ടം നടത്തുന്ന ബാരാമതിയിൽ ക്ഷേത്രദർശനത്തിനിടെ അജിത് പവാറിന്റെ ഭാര്യ സുനേത്രയെ ആശ്ലേഷിച്ച് സുപ്രിയ സുളെ. പവാർ കുടുംബത്തിന്റെ തട്ടകമായ ബാരാമതിയിൽ ഇരുവരും പരസ്പരം പോരാട്ടത്തിനൊരുങ്ങുമ്പോഴാണ് അപ്രതീക്ഷിത കൂടിക്കാഴ്ച. ശിവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്രദർശനം

മുംബൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ പവാർ കുടുംബാംഗങ്ങൾ നേർക്കുനേർ പോരാട്ടം നടത്തുന്ന ബാരാമതിയിൽ ക്ഷേത്രദർശനത്തിനിടെ അജിത് പവാറിന്റെ ഭാര്യ സുനേത്രയെ ആശ്ലേഷിച്ച് സുപ്രിയ സുളെ. പവാർ കുടുംബത്തിന്റെ തട്ടകമായ ബാരാമതിയിൽ ഇരുവരും പരസ്പരം പോരാട്ടത്തിനൊരുങ്ങുമ്പോഴാണ് അപ്രതീക്ഷിത കൂടിക്കാഴ്ച. ശിവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്രദർശനം നടത്തവെയാണ് ഇരുവരും കണ്ടുമുട്ടിയത്. ക്ഷേമം അന്വേഷിച്ചും ആശംസകൾ നേർന്നും ഇരുവരും പിരിഞ്ഞു. പോരാട്ടത്തിന്റെ പിരിമുറക്കത്തിനിടെ നടന്ന സ്നേഹപ്രകടനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിലാണ് പ്രചരിക്കുന്നത്.
എൻസിപി സ്ഥാപകൻ ശരദ് പവാറിന്റെ മകളായ സുപ്രിയയാണ് മൂന്നുതവണയായി ബാരാമതിയെ ലോക്സഭയിൽ പ്രതിനിധീകരിക്കുന്നത്. സുപ്രിയയെ മഹാ വികാസ് അഘാഡി സ്ഥാനാർഥിയായി ശരദ് പവാർ ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുണെയിലെ മുന്നണി റാലിയിൽ വച്ചായിരുന്നു പ്രഖ്യാപനം.
Read More: ‘ആലപ്പുഴ’:ട്വിസ്റ്റ് കഴിഞ്ഞു, ഇനി ക്ലൈമാക്സ്.
സുപ്രിയയുടെ തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നവരിൽ ഒരാളായിരുന്നു സുനേത്ര. പവാറിന്റെ സഹോദരപുത്രനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ പാർട്ടി പിളർത്തി ബിജെപി ക്യാംപിലേക്ക് നീങ്ങിയിരിക്കെ, ജന്മനാട്ടിൽ തന്റെ സ്വാധീനം ഉറപ്പിക്കാനാണ് ഭാര്യയെത്തന്നെ സുപ്രിയയ്ക്കെതിരെ കളത്തിലിറക്കുന്നത്.
Read More: നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഉറപ്പിച്ച് വടകര; ‘എംഎൽഎ vs എംഎൽഎ’ പോര് കേരളചരിത്രത്തിൽ ആദ്യം.
കുടുംബവും രാഷ്ട്രീയവും രണ്ടാണെന്നാണ് സുപ്രിയയുടെ നിലപാട്. പവാർ കുടുംബത്തിൽ പിളർപ്പില്ലെന്നും അതിലെ ഒരംഗം വ്യത്യസ്ത രാഷ്ട്രീയ നിലപാട് സ്വീകരിച്ച് എതിർപ്പാളയത്തിൽ പോയെന്നുമാണ് അജിത് പവാറിനെക്കുറിച്ച് സുപ്രിയ കഴിഞ്ഞ ദിവസം പറഞ്ഞത്.