ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപാണു പൗരത്വ ഭേദഗതി നിയമം (സിഎഎ) കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തത്. 2019 ഡിസംബറിൽ പാർലമെന്റിൽ ബിൽ പാസായതാണ്. എന്നാൽ, പിന്നീട് 4 വർഷം അനങ്ങാതിരിക്കുകയും തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തതു യാദൃച്ഛികമല്ലെന്നു

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപാണു പൗരത്വ ഭേദഗതി നിയമം (സിഎഎ) കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തത്. 2019 ഡിസംബറിൽ പാർലമെന്റിൽ ബിൽ പാസായതാണ്. എന്നാൽ, പിന്നീട് 4 വർഷം അനങ്ങാതിരിക്കുകയും തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തതു യാദൃച്ഛികമല്ലെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപാണു പൗരത്വ ഭേദഗതി നിയമം (സിഎഎ) കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തത്. 2019 ഡിസംബറിൽ പാർലമെന്റിൽ ബിൽ പാസായതാണ്. എന്നാൽ, പിന്നീട് 4 വർഷം അനങ്ങാതിരിക്കുകയും തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തതു യാദൃച്ഛികമല്ലെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപാണു പൗരത്വ ഭേദഗതി നിയമം (സിഎഎ) കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തത്. 2019 ഡിസംബറിൽ പാർലമെന്റിൽ ബിൽ പാസായതാണ്. എന്നാൽ, പിന്നീട് 4 വർഷം അനങ്ങാതിരിക്കുകയും തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തതു യാദൃച്ഛികമല്ലെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ലോക്സഭയിൽ എൻഡിഎ മുന്നണിക്ക് 400 സീറ്റിലേറെ ലക്ഷ്യമിടുന്ന ബിജെപി അതിനായി കയ്യിലുള്ള ആയുധങ്ങളെല്ലാം പ്രയോഗിക്കുകയാണ് എന്നാണു രാഷ്ട്രീയ നിരീക്ഷണം.

Read Also: സിഎഎ കേരളത്തിലും നടപ്പാക്കേണ്ടിവരും; മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണ്: സുരേഷ് ഗോപി...

ഏറെ വിവാദമായ പൗരത്വ നിയമ ഭേദഗതി നടപ്പാക്കികൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണു പുറപ്പെടുവിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സിഎഎ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. അതു ശരിവയ്ക്കുന്ന തീരുമാനമാണു തിങ്കളാഴ്ച വൈകിട്ടോടെയുണ്ടായത്. ഇതോടെ പൗരത്വ നിയമഭേദഗതിയുടെ ചട്ടങ്ങൾ നിലവിൽ വന്നു. തിരഞ്ഞെടുപ്പ് ചർച്ചകളെ സിഎഎ വിഷയത്തിലേക്കു കേന്ദ്രീകരിക്കാൻ സാധിച്ചെന്നതാണു ഇതുകൊണ്ടു ബിജെപിക്കുണ്ടായ വലിയ നേട്ടം. സർക്കാരിനെതിരായ വിമർശനങ്ങൾ തൽക്കാലത്തേക്കെങ്കിലും ഒഴിവായിക്കിട്ടി.

ADVERTISEMENT

∙ രാമക്ഷേത്രം, സിഎഎ: കണക്കുകൂട്ടി ബിജെപി

2014ല്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു പൗരത്വ ഭേദഗതി ബില്‍. 2016 ജൂലൈ 19-നാണ് ആദ്യമായി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഓഗസ്റ്റ് 12ന് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്കു കൈമാറി. 2019 ജനുവരി ഏഴിനാണു സമിതി റിപ്പോര്‍ട്ട് നല്‍കിയത്. 2019 ജനുവരി എട്ടിനു ബില്‍ ലോക്‌സഭ പാസാക്കി. എന്നാല്‍ രാജ്യസഭയില്‍ പാസാക്കാതിരുന്ന സാഹചര്യത്തില്‍ പതിനാറാം ലോക്‌സഭയുടെ കാലാവധി കഴിഞ്ഞതോടെ അസാധുവായി. വീണ്ടും ഡിസംബര്‍ നാലിന് കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ബില്‍ ഒൻപതാം തീയതി ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിക്കുകയായിരുന്നു. 311 വോട്ടുകള്‍ക്കു ലോക്സഭയിൽ ബിൽ പാസായി.

പ്രതിഷേധ സാഗരം: പൗരത്വ നിയമത്തിനെതിരെ ഡൽഹി ജുമാ മസ്ജിദിനു മുന്നിൽ നടന്ന പ്രതിഷേധം. (2019ലെ ചിത്രം) ചിത്രം: ജെ.സുരേഷ് ∙ മനോരമ

സിഎഎ ഒരാഴ്ചയ്ക്കകം നടപ്പാക്കുമെന്നു കേന്ദ്ര തുറമുഖ സഹമന്ത്രി ശന്തനു ഠാക്കൂർ ജനുവരി അവസാനം പറഞ്ഞിരുന്നു. പറഞ്ഞ സമയത്തു പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും തീരുമാനം നടപ്പായിക്കഴിഞ്ഞു. ‘‘അയോധ്യയിൽ രാമക്ഷേത്രം യാഥാർഥ്യമായി. ഉടൻ പൗരത്വ ഭേദഗതി നിയമം ബംഗാളിൽ മാത്രമല്ല, രാജ്യം മുഴുവൻ നടപ്പാക്കും’’ എന്നായിരുന്നു ശന്തനുവിന്റെ വാക്കുകൾ. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായും നിയമം നടപ്പാവുമെന്നതു തന്റെ ഗാരന്റിയാണെന്നും മന്ത്രി പിന്നീടു മാധ്യമങ്ങളോടും പറഞ്ഞു.

2019ൽ പാർലമെന്റ് പാസാക്കിയ നിയമം ചട്ടങ്ങൾ തയാറാവാത്തതിനാൽ നടപ്പാക്കിയിരുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപു ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുമെന്നു നേരത്തേതന്നെ സൂചനകളുണ്ടായിരുന്നു. സിഎഎ ചട്ടങ്ങൾ രൂപീകരിക്കാനുള്ള പാർലമെന്റ് സമിതികളുടെ കാലാവധി 2020 മുതൽ പലതവണ നീട്ടി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സിഎഎയോടു വലിയ എതിർപ്പുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ പ്രകടന പത്രികകളിലും ബിജെപി രണ്ടു നിലപാടാണ് എടുത്തിരുന്നത്. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിൽ ദേശീയമായി നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണു തിരക്കിട്ടു വിജ്ഞാപനം ചെയ്തത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ജന്തർ മന്തറിലേക്ക് അഭിഭാഷകർ നടത്തിയ പ്രതിഷേധ മാർച്ച്. (2020ലെ ചിത്രം) (Photo: Arvind Jain / The Week)

സിഎഎ വിജ്ഞാപനത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ രംഗത്തെത്തി. ഇലക്‌ടറൽ ബോണ്ട് വിഷയത്തിലെ തിരിച്ചടി മറികടക്കാനാണു ബിജെപിയുടെ ശ്രമമമെന്ന പ്രതിപക്ഷ വിമർശനത്തെ ചെറുക്കുകയാണു ലക്ഷ്യം. ഈ വിജ്ഞാപനത്തോടെ ജനങ്ങൾക്കു നൽകിയ ഒരു വാഗ്ദാനം കൂടി നരേന്ദ്ര മോദി യാഥാർഥ്യമാക്കിയെന്ന് അമിത് ഷാ പറഞ്ഞു. ചരിത്രപരമായ തീരുമാനമെന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചത്. മോദിയുടെ ഗ്യാരന്റി എന്നാൽ വാഗ്ദാനം നിറവേറ്റുന്നതിന്റെ ഗ്യാരന്റിയാണെന്നു രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫയൽ ചിത്രം: മനോരമ
ADVERTISEMENT

∙ ‘ഇന്ത്യൻ പൗരത്വം തട്ടിയെടുക്കില്ല’

കേന്ദ്രമന്ത്രി ശന്തനു ഠാക്കൂറിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സമാന പ്രഖ്യാപനം നടത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപു സിഎഎ നടപ്പാക്കുമെന്നായിരുന്നു അമിത് ഷായുടെ അറിയിപ്പ്. ‘‘സിഎഎയുടെ പേരിൽ നമ്മുടെ മുസ്‌ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് പലരും. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിൽനിന്നു പീഡനത്തെത്തുടർന്ന് ഇന്ത്യയിലെത്തിയവർക്കു പൗരത്വം നൽകാൻ മാത്രമാണു സിഎഎ ഉദ്ദേശിക്കുന്നത്. ഇതാരുടെയും ഇന്ത്യൻ പൗരത്വം തട്ടിയെടുക്കാനുള്ളതല്ല. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവും മറ്റുള്ളവരും ഒപ്പിട്ട ഭരണഘടനാപരമായ കാര്യമാണിത്. എന്നാൽ പ്രീണനം മൂലം കോൺഗ്രസ് അത് അവഗണിച്ചു.’’– അമിത് ഷാ പറഞ്ഞു.

അമിത് ഷാ, Photo credit: PTI

കേരളം, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകളുടെ എതിർപ്പുകൾ നിലനിൽക്കെയാണു സിഎഎ നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനം. വ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമെന്നു ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി പ്രതികരിച്ചു. കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്നും കേരളത്തിൽ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. പൗരത്വം നൽകുന്നതിൽ മതവിശ്വാസത്തിന്റെ പേരിൽ വിവേചനമുണ്ടാക്കുന്നത് ഭരണഘടനാ തത്വങ്ങൾക്ക്‌ വിരുദ്ധമാണെന്ന് ആം ആദ്മി പാർട്ടി പ്രതികരിച്ചു. ലോകത്തെ ഒരു ജനാധിപത്യ രാജ്യത്തിലും ഇത്തരത്തിൽ മതത്തിന്റെ പേരിൽ വിവേചനം നടത്തുന്ന നിയമങ്ങളില്ലെന്നും തിരഞ്ഞെടുപ്പു ലക്ഷ്യമാക്കിയുള്ള അവസാനത്തെ അടവാണിതെന്നും ആം ആദ്മി പാർട്ടി ചൂണ്ടിക്കാട്ടി.

∙ ഒറ്റക്കെട്ടായി എതിർക്കുമെന്ന് നേതാക്കൾ

സിഎഎ എതിർക്കുന്നതിൽ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടാണ്. തിരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘‘ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപാണ് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. ഇത് ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ കാറ്റിൽ പറത്താനുമുള്ളതാണ്. സംഘപരിവാറിന്റെ ഹിന്ദുത്വ വർഗീയ അജൻഡയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ.‌

കേന്ദ്രസർക്കാറിനെതിരെ ഡൽഹി ജന്തർ മന്തറിൽ എൽഡിഎഫ് നടത്തുന്ന പ്രതിഷേധ സംഗമത്തിൽ പ്രസംഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം.രാഹുൽ ആർ.പട്ടം. മനോരമ

കുടിയേറിയ മുസ്‌ലിം ഇതര മത വിഭാഗങ്ങളിൽ പെട്ടവർക്കു പൗരത്വം നൽകുകയും ഇസ്‌ലാം മതവിശ്വാസികൾക്കു മാത്രം പൗരത്വം നിഷേധിക്കുകയും ചെയ്യുന്നത് ഭരണഘടനയുടെ നഗ്നമായ ലംഘനമാണ്. മതാടിസ്‌ഥാനത്തിൽ ഇന്ത്യൻ പൗരത്വത്തെ നിർവചിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിന്റേതാണ്. മുസ്‌ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരൻമാരായി കണക്കാക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ല എന്ന് പലവട്ടം സർക്കാർ ആവർത്തിച്ചതാണ്. അതാണ് ഇപ്പോഴും അടിവരയിട്ടു പറയാനുള്ളത്. ഈ വർഗീയ വിഭജന നിയമത്തെ എതിർക്കുന്ന കാര്യത്തിൽ കേരളമാകെ ഒന്നിച്ച് നിൽക്കും’’– മുഖ്യമന്ത്രി പറഞ്ഞു.

ADVERTISEMENT

സിഎഎ കേന്ദ്ര സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്താനുള്ള ഹീനമായ ഫാഷിസ്റ്റ് തന്ത്രമാണു ബിജെപിയുടേതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ‘‘രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള സംഘപരിവാര്‍ നീക്കം കോണ്‍ഗ്രസ് ചെറുക്കും. ഒരാള്‍ രാജ്യത്ത് ജീവിക്കണമോയെന്ന് തീരുമാനിക്കാന്‍ ഭരണകൂടത്തിന് എന്ത് അവകാശമാണുള്ളത്? തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പ്രാണപ്രതിഷ്ഠ നടത്തി മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കലര്‍ത്തിയുള്ള നാടകമുണ്ടായതിന്റെ തുടര്‍ച്ചയാണ് പൗരത്വ ഭേദഗതി നിയമവും. ഭിന്നിപ്പിന്റെയും വിഭജനത്തിന്റെയും വിഭാഗീയതയുടെയും രാഷ്ട്രീയമാണ് ബിജെപി കളിക്കുന്നത്..’’– സതീശൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

ധ്രുവീകരണം ലക്ഷ്യമിട്ടാണു കേന്ദ്ര സർക്കാർ സിഎഎ വിജ്ഞാപനം ഇറക്കിയതെന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. കേന്ദ്രത്തിൽ ഇന്ത്യ മുന്നണി വരുന്നതോടെ സിഎഎ നിയമം അറബിക്കടലിൽ എറിയുമെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ചൊവ്വാഴ്ച കേരളത്തിൽ യുഡിഎഫ് മണ്ഡലതലങ്ങളില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും.

∙ എന്താണു പൗരത്വ ഭേദഗതി നിയമം?

1955-ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയതാണു സിഎഎ. പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണു നിയമം. മുൻപ് കുറഞ്ഞതു 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്കു മാത്രമാണു പൗരത്വം നല്‍കിയിരുന്നത്. നിലവിലെ ഭേദഗതി പ്രകാരം ഇത് ആറു വര്‍ഷമായി ചുരുക്കും.

വീസ, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകളില്ലാതെ വിദേശരാജ്യങ്ങളില്‍നിന്നു വന്ന് ഇന്ത്യയില്‍ താമസിക്കുന്നവരെ നിലവിലെ നിയമമനുസരിച്ച് അനധികൃത കുടിയേറ്റക്കാരായാണു പരിഗണിക്കുന്നത്. 1946ലെ വിദേശി നിയമം, 1920ലെ പാസ്‌പോര്‍ട്ട് എന്‍ട്രി നിയമം എന്നിവയനുസരിച്ച് അനധികൃത കുടിയേറ്റം ശിക്ഷാര്‍ഹമാണ്. മേല്‍പറഞ്ഞ ഗണത്തില്‍പെടുന്ന അനധികൃത കുടിയേറ്റക്കാരെ 2015, 2016 വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനങ്ങളിലൂടെ ശിക്ഷാനടപടികളില്‍നിന്ന് ഒഴിവാക്കി രാജ്യത്തു തുടരാന്‍ അനുവദിച്ചു. അവര്‍ക്കു പൗരത്വാവകാശം നല്‍കാനുള്ളതാണു പുതിയ പൗരത്വനിയമ ഭേദഗതി.

1.പൗരാവകാശ സംരക്ഷണ സമിതി കോട്ടയത്തു നടത്തിയ ഭരണഘടന സംരക്ഷണ റാലി. ജോസ് കെ.മാണി എംപി, സുനീർ മൗലവി, നാസർ മൗലവി, നദീർ മൗലവി, അസീസ് ബഡായിൽ തുടങ്ങിയവർ മുൻനിരയിൽ, 2. പൗരത്വ നിയമത്തിന് എതിരെ മുസ്‌ലിം സംഘടനകളുടെ സംയുക്തവേദിയായ പൗരാവകാശ സംരക്ഷണ സമിതി കോട്ടയത്തു സംഘടിപ്പിച്ച റാലി. ചിത്രങ്ങൾ: മനോരമ

പൗരത്വം നിയമം ലംഘിക്കുന്ന വിദേശികളായ ഇന്ത്യന്‍ പൗരന്മാരുടെ ഒസിഐ റജിസ്‌ട്രേഷന്‍ റദ്ദാക്കാനും വ്യവസ്ഥയുണ്ട്. ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അസം, മേഘാലയ, മിസോറം, ത്രിപുര സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ മേഖലകള്‍ക്കു ബാധകമാകില്ല. അരുണാചല്‍, മിസോറം, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ പ്രവേശിക്കാന്‍ പെര്‍മിറ്റ് ആവശ്യമായ പ്രദേശങ്ങളും പരിധിയില്‍ വരില്ല. പൗരത്വ ഭേദഗതി നിയമം നടപ്പിലാകുന്നതോടെ വിദേശികള്‍ക്കു സംസ്ഥാന സര്‍ക്കാരുകളുടെ കൂടി അനുമതിയോടെ മാത്രമേ ഇന്ത്യന്‍ പൗരത്വം നല്‍കുകയുള്ളൂ. ഓരോ അപേക്ഷയും അതതു സ്ഥലത്തെ ഡപ്യുട്ടി കമ്മിഷണറോ ജില്ലാ മജിസ്‌ട്രേറ്റോ കൃത്യമായി പരിശോധിച്ച് അന്വേഷണം നടത്തണം. സംസ്ഥാന സര്‍ക്കാരുകളും അന്വേഷണം നടത്തണം. ഇരു റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ ഇന്ത്യന്‍ പൗരത്വം നല്‍കൂ.

സിഎഎ പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോട്ട് മലബാർ എക്സ്പ്രസ് തടയുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ചിത്രം: മനോരമ
English Summary:

CAA implemented in India ahead of Lok Sabha elections- Analysis