മാസപ്പിറവി കണ്ടു; നാളെ റമസാൻ വ്രതാരംഭം
കോഴിക്കോട്∙ കോഴിക്കോട് കാപ്പാടും പൊന്നാനിയിലും മാസപ്പിറവി കണ്ടു. ഇതോടെ നാളെ റമസാൻ വ്രതാരംഭത്തിനു തുടക്കമാകും.

കോഴിക്കോട്∙ കോഴിക്കോട് കാപ്പാടും പൊന്നാനിയിലും മാസപ്പിറവി കണ്ടു. ഇതോടെ നാളെ റമസാൻ വ്രതാരംഭത്തിനു തുടക്കമാകുമെന്ന് ഖാസിമാരും മുസ്‌ലിം സമുദായ നേതാക്കളും അറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുലൈലി, ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ, പാളയം ഇമാം വി.പി.സുഹൈബ് മൗലവി എന്നിവർ റമസാൻ പിറ കണ്ടതു സ്ഥിരീകരിച്ചു.
Read More: റമസാൻ നിലാവ്: വിശുദ്ധിയുടെ പൂനിലാവുപരത്തി റമസാൻ മാസം
ഖുര്‍ആൻ അവതരിപ്പിക്കപ്പെട്ട മാസമാണ് റമസാൻ. ഈ മാസത്തില്‍ ചെയ്യുന്ന പുണ്യകാര്യങ്ങളെ ദൈവം കയ്യൊഴിയില്ലെന്നതാണ് വിശ്വാസം. പുലർച്ചെ മുതൽ സൂര്യാസ്തമയം വരെ ഭക്ഷണവും വെള്ളവും വെടിഞ്ഞുള്ള ത്യാഗം, ഖുർആൻ പാരായണം, രാത്രിയിൽ തറാവീഹ് നമസ്‌കാരം, ദാനധർമങ്ങൾ, ഉദ്‌ബോധന ക്ലാസുകൾ എന്നിവയൊക്കെ റമസാൻ മാസത്തിൽ നടക്കും. ആയിരം മാസത്തെക്കാൾ പുണ്യമുണ്ടെന്ന് കരുതപ്പെടുന്ന ലൈലത്തുൾ ഖദർ രാത്രി റമസാനിലാണ്.