‘വില്ലേജ് ഓഫിസറുടെ ആത്മഹത്യ രാവിലെ വന്ന ഫോൺകോളിനു ശേഷം’: സമ്മർദമുണ്ടായിരുന്നതായി കുടുംബം
അടൂർ∙ കടമ്പനാട് വില്ലേജ് ഓഫിസർ മനോജിന്റെ ആത്മഹത്യയിൽ ആരോപണവുമായി കുടുംബം. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സഖാക്കളിൽ നിന്ന് സമ്മർദമുണ്ടായിരുന്നതായി കുടുംബം ആരോപിച്ചു. രാവിലെ ഫോണിൽ വന്ന കോളിനു പിന്നാലെയായിരുന്നു ആത്മഹത്യ. ഔദ്യോഗിക ഫോൺ ചില ഉദ്യോഗസ്ഥർ എടുത്തുകൊണ്ടു പോയി.സമഗ്ര അന്വേഷണം വേണമെന്നും കുടുംബം

അടൂർ∙ കടമ്പനാട് വില്ലേജ് ഓഫിസർ മനോജിന്റെ ആത്മഹത്യയിൽ ആരോപണവുമായി കുടുംബം. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സഖാക്കളിൽ നിന്ന് സമ്മർദമുണ്ടായിരുന്നതായി കുടുംബം ആരോപിച്ചു. രാവിലെ ഫോണിൽ വന്ന കോളിനു പിന്നാലെയായിരുന്നു ആത്മഹത്യ. ഔദ്യോഗിക ഫോൺ ചില ഉദ്യോഗസ്ഥർ എടുത്തുകൊണ്ടു പോയി. സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
Read Also: മ്ലാവിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം
ഇന്നലെ രാവിലെ 10നാണ് മനോജിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപികയായ ഭാര്യ ഇന്നലെ രാവിലെ ശൂരനാട് നടുവിലെമുറി ഗവ. എൽപി സ്കൂളിലേക്ക് പോയ സമയത്താണ് സംഭവം. രാവിലെ 8.30ന് കുളിക്കാനെന്നും പറഞ്ഞ് മുറിയിലേക്ക് മനോജ് പോയിരുന്നു. കുറേനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ മുറിയിലെത്തി നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
ആറന്മുള വില്ലേജ് ഓഫിസിൽ നിന്ന് അടുത്തിടെയാണ് മനോജ് കടമ്പനാട് വില്ലേജ് ഓഫിസറായി എത്തിയത്. മരണത്തിൽ ആർക്കും ഉത്തരവാദിത്തമില്ലെന്നും പണം നൽകാനുള്ള ഒരാൾക്ക് ആ പണം അക്കൗണ്ടിലേക്ക് നൽകിയിട്ടുണ്ടെന്നുമുള്ള കുറിപ്പ് പൊലീസിനു ലഭിച്ചിട്ടുണ്ട്.